Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.5836 INR  1 EURO=110.3144 INR
ukmalayalampathram.com
Tue 09th Jun 2026
 
 
ഫാഷന്‍
  Add your Comment comment
കൂളിംഗ് ഗ്ലാസ്സിലെ ഫാഷന്‍ തരംഗങ്ങള്‍
reporter
മുന്‍നിര സണ്‍ഗ്ലാസ് നിര്‍മാതാക്കളായ മോവിജിം ടെയ്ല്‍ സ്ലൈഡ് സണ്‍ഗ്ലാസുകള്‍ വിപണിയിലിറക്കി. ഭാരരഹിതമായ ഇന്‍ജക്റ്റഡ് നൈലോണ്‍ ഫ്രെയിം, ക്രമീകരിക്കാവുന്ന വയര്‍ ടിപ്‌സ്, സുഖകരമായ റബര്‍ നോസ്പാഡ് എന്നിവയാണ് പ്രത്യേകതകള്‍. വില 13,990 രൂപ.

മോവി റോസ് ലെന്‍സോടുകൂടിയ മാറ്റ് ബ്ലാക്, ന്യൂട്രല്‍ ഗ്രേ ലെന്‍സോടുകൂടിയ മാറ്റ് ഗ്രേ സ്‌ട്രൈപ്, ബ്ലൂഹവായി ലെന്‍സുള്ള ഫ്രോസ്റ്റഡ് ക്രിസ്റ്റല്‍, എച്ച്‌സിഎല്‍ ബ്രോണ്‍സ് ലെന്‍സുള്ള ടോര്‍ട്ടോയ്‌സ് ബ്ലാക് ടെംപിള്‍സ് എന്നീ നിറങ്ങളില്‍ ലഭ്യമാകും.

മോവിജിമ്മിന്റെ സൂപ്പര്‍ തിന്‍ ഗ്ലാസ് ലെന്‍സുകള്‍ പോറല്‍ ഏല്‍ക്കാത്തവയാണ്. പോളറൈസ്ഡ് പ്ലസ് 2 ലെന്‍സ് സാങ്കേതികവിദ്യയാണ് ഇതിന് ഉപയോഗിച്ചിട്ടുള്ളത്. 100 ശതമാനം അള്‍ട്രാവയലറ്റ് രശ്മികളേയും 99.9 ശതമാനം ഗ്ലെയറിനേയും പ്രതിരോധിക്കാന്‍ ശേഷിയുള്ളതാണ് പ്രസ്തുത സാങ്കേതികവിദ്യ.

ലെന്‍സിന്റെ വെണ്‍മ നിലനിര്‍ത്താന്‍ മൂന്ന് അപൂര്‍വ ധാതുക്കള്‍ ഉപയോഗിക്കുന്ന ഏക കമ്പനി മോവിജിമ്മാണ്.

കണ്ണുകള്‍ക്കും അവയ്ക്ക് ചുറ്റുമുള്ള ചര്‍മങ്ങള്‍ക്കും അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്നും സംരക്ഷണം നല്‍കുന്നവയാണ് മോവിജിം സണ്‍ഗ്ലാസുകള്‍ എന്ന് സ്‌കിന്‍ കെയര്‍ ഫൗണ്ടേഷന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. അള്‍ട്രാവയലറ്റ് റേഡിയേഷന്‍ ആണ് ചര്‍മാര്‍ബുദം ഉണ്ടാക്കുന്നത്.
രണ്ടുകൊല്ലത്തെ വാറണ്ടിയാണ് മോവിജിം ഉറപ്പുനല്‍കുന്നത്. നോസ് പാഡുകളും, ടെമ്പിള്‍സും സൗജന്യമായി മാറ്റിനല്‍കുകയും ചെയ്യും.
 
Other News in this category

 
 




 
Close Window