Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.5788 INR  1 EURO=107.5731 INR
ukmalayalampathram.com
Thu 09th Apr 2026
 
 
പാചകം
  Add your Comment comment
ക്രിസ്മസിന് കറിയിലൊരു ചെയ്ഞ്ച് : മട്ടന്‍ സ്റ്റൂ തയാറാക്കാന്‍ എളുപ്പ വഴി
reporter
ആട്ടിറച്ചി (കഴുകി വൃത്തിയാക്കി
കഷണങ്ങളാക്കിയത്) - 1/2 കിലോ
ഉരുളക്കിഴങ്ങ്
(കഷണങ്ങളാക്കിയത്) - രണ്ട് എണ്ണം
സവാള(അരിഞ്ഞത്) - രണ്ട് എണ്ണം
പച്ചമുളക്
(നീളത്തില്‍ കീറിയത്) -ഏഴ് എണ്ണം
ഗരംമസാല - ഒരു ടീസ്പൂണ്‍
ഏലക്കായ - മൂന്ന് എണ്ണം
ഗ്രാമ്പൂ - നാല് എണ്ണം
കറുവാപ്പട്ട - രണ്ടു കഷണം
ഇഞ്ചി (ചതച്ചത്) - ഒരു കഷണം
വെളുത്തുള്ളി (ചതച്ചത്) - അഞ്ച് അല്ലി
കുരുമുളക് (ചതച്ചത്) - രണ്ട് ടീ സ്പൂണ്‍
തലപ്പാല്‍ - ഒരു കപ്പ്
രണ്ടാം പാല്‍ - അര കപ്പ്
വെളിച്ചെണ്ണ - 3 ടേബിള്‍സ്പൂണ്‍
കറിവേപ്പില - ആവശ്യത്തിന്
മല്ലിയില - ആവശ്യത്തിന്
ഉപ്പ് - ആവശ്യത്തിന്

തയാറാക്കുന്ന വിധം
പ്രഷര്‍ കുക്കറില്‍ മൂന്ന് ടേബിള്‍ സ്പൂണ്‍ എണ്ണയൊഴിച്ച് ചൂടാക്കുക. ഏലയ്ക്കായ, ഗ്രാമ്പു, കറുവാപ്പട്ട, കുരുമുളക്, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, സവാള എന്നിവ ഇതിലിട്ട് വഴറ്റുക. അവശേഷിക്കുന്ന എണ്ണയിലേക്ക് മൂന്നു ടീസ്പൂണ്‍ മൈദ ചെറുതീയില്‍ ചൂടാക്കുക. ഇതുകുറുക്കി ഇറച്ചിയില്‍ ചേര്‍ക്കണം. അല്പം എണ്ണയില്‍ ഗരംമസാലപ്പൊടി ചൂടാക്കി ചേര്‍ക്ക ണം. ഇതിലേക്ക് ആട്ടിറച്ചി കഷണങ്ങളും നേരത്തെ വറുത്തു വച്ചിരിക്കുന്നവയും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് നന്നായി ഇളക്കുക. ഇതിലേക്ക് തേങ്ങയുടെ രണ്ടാംപാല്‍ ഒഴിച്ച് ഇളക്കിയ ശേഷം പ്രഷര്‍ കുക്കര്‍ അടച്ച് വേവിക്കുക. ഇറച്ചി വെന്തു കഴിയുമ്പോള്‍ തലപ്പാല്‍ ഒഴിച്ച് ഗ്രേവി ആകുന്നതുവരെ വേവിക്കുക. അതിലേക്ക് കറിവേപ്പില, മല്ലിയില എന്നിവ ചേര്‍ത്തശേഷം അടുപ്പില്‍ നിന്നു വാങ്ങുക. മട്ടണ്‍ സ്റ്റ്യൂ റെഡി. പാലപ്പത്തിനൊപ്പം കഴിക്കാം.
 
Other News in this category

 
 




 
Close Window