|
പച്ചരി - 1/4 കിലോ
ചോറ് - മൂന്ന് ടേബിള്‍ സ്പൂണ്‍
യീസ്റ്റ് - ഒരു ടേബിള്‍ സ്പൂണ്‍
(രണ്ട് ടേബിള്‍ സ്പൂണ്‍ ചൂടുവെള്ളത്തില്‍ അലിയിച്ചത്)
പഞ്ചസാര - ഒരു ടേബിള്‍ സ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്
അരയ്ക്കാന്‍ വേണ്ടത്
തേങ്ങ ചിരണ്ടിയത് - അര കപ്പ്
ജീരകം - അര ടീസ്പൂണ്‍
ചുവന്നുള്ളി - അര കപ്പ്
വെളുത്തുള്ളി - രണ്ട് അല്ലി
തയാറാക്കുന്ന വിധം
പച്ചരി കഴുകി അഞ്ചു മണിക്കൂര്‍ വെള്ളത്തിലിട്ടു കുതിരാന്‍ വയ്ക്കുക. കുതിര്‍ന്നശേഷം വെള്ളം കളഞ്ഞ് എല്ലാ ചേരുവകളും ചേര്‍ത്ത് മിക്‌സിയില്‍ നന്നായി അരയ്ക്കുക. മാവ് കുറുകി വരാന്‍ ആവശ്യത്തിന് വെള്ളം ചേര്‍ക്കണം.
അല്‍പം അരിപ്പൊടി വെള്ളമൊഴിച്ചു കലക്കി അടുപ്പില്‍ വച്ച് ഇളക്കി കുറുക്കു പരുവം ആകുന്നതുവരെ വേവിക്കുക. ഇതു(കപ്പി കാച്ചിയത്) തണുക്കുമ്പോള്‍ അരച്ചു വച്ചിരിക്കുന്ന മാവില്‍ ചേര്‍ത്തു നന്നായി ഇളക്കി യോജിപ്പിക്കണം).
6–8 മണിക്കൂര്‍ മാവ് പുളിക്കാന്‍ വേണ്ടി വരും. തലേ ദിവസം തന്നെ മാവു തയാറാക്കി വയ്ക്കണം.
അതിനുശേഷം ഒരു പാത്രത്തില്‍ നെയ്യ് തടവിയശേഷം അതിലേക്ക് തയാറാക്കി വച്ചിരിക്കുന്ന മാവ് ഒഴിക്കുക. ഇത് 15 മിനിറ്റ് ആവിയില്‍ വേവിക്കുക. വെന്തു കഴിയുമ്പോള്‍ തണുക്കാന്‍ വച്ചശേഷം ഉപയോഗിക്കാം. |