Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 26th Apr 2024
 
 
മതം
  Add your Comment comment
മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഇന്ന് പ്രഥമ പുതുവര്‍ഷ സന്ദേശം നല്‍കും
reporter

ലണ്ടന്‍: യുകെയിലെ സീറോമലബാര്‍ രൂപതയുടെ പ്രഥമ മെത്രാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ യുകെ പൗരന്മാര്‍ക്ക് പുതുവര്‍ഷസന്ദേശം നല്‍കും. ഇന്ന് രാത്രി രാത്രി 9 മണിക്കാണ് സന്ദേശം നല്‍കുന്നത്. വേള്‍ഡ് പീസ് മിഷന്‍ ചെയര്‍മാനും ഫാമിലി കൗണ്‍സിലറും ധ്യാനഗുരുവുമായ സണ്ണി സ്റ്റീഫന്‍ പ്രതിവാരചിന്തകളും പങ്കുവയ്ക്കുന്നു. കാനോനിക അംഗീകാരം ലഭിച്ച വേള്‍ഡ് പീസ് മിഷന്റെ നേതൃത്വത്തിലുള്ള ഇന്റര്‍നാഷനല്‍ പ്രയര്‍ലൈന്‍ ആണ് ഇത് സംഘടിപ്പിക്കുന്നത്. വേള്‍ഡ് പീസ് മിഷന്റെ ടെലിഫോണ്‍ പ്രാര്‍ത്ഥനകൂട്ടായ്മയായ ഇന്റര്‍നാഷനല്‍ പ്രയര്‍ലൈന്‍ എല്ലാ ചൊവ്വാഴ്ചയും രാത്രി 9 മണിക്ക് വിവിധരാജ്യങ്ങളില്‍നിന്ന് തിരുവചനസന്ദേശത്തിനും അത്ഭുതരോഗശാന്തിശുശ്രൂഷയ്ക്കും ലോകസമാധാനപ്രാര്‍ഥനയ്ക്കും യുവജനങ്ങള്‍ക്ക് ആത്മീയ ഉണര്‍വ്വു നല്‍കുന്ന അനുഭവങ്ങള്‍ക്കും കൃതജ്ഞതാപ്രാര്‍ത്ഥനകള്‍ക്കുമായാണ് ഒത്തുചേരുന്നത്.

ആത്മീയ ശുശ്രൂഷകളിലൂടെയും ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലൂടെയും 22 വര്‍ഷങ്ങള്‍ പിന്നിടുന്ന വേള്‍ഡ് പീസ് മിഷന്റെ മുഖ്യരക്ഷാധികാരി മാര്‍ ജോര്‍ജ് പള്ളിപറമ്പിലാണ്. ഫാ. ബോബി ജോസ് കട്ടിക്കാട് സ്പിരിച്ച്യുല്‍ ഡയറക്ടറാണ്. ഇന്റര്‍ ഫെയ്ത്ത് മിഷന്‍, ഫാമിലി മിഷന്‍, മെഡിക്കല്‍ മിഷന്‍, കംപാഷനെറ്റ് കെയര്‍, ഗ്രീന്‍ വേള്‍ഡ് കമ്മ്യുണിറ്റി, എജ്യുക്കേഷണല്‍ മിഷന്‍, ചാരിറ്റി മിഷന്‍, സോഷ്യല്‍ ജസ്റ്റിസ്, ഇന്റര്‍നാഷനല്‍ പ്രയര്‍ ലൈന്‍, വിമന്‍സ് കെയര്‍ ആന്‍ഡ് സെക്യുരിറ്റി, പീസ് കമ്മ്യുണിറ്റീ, പീസ് ഗാര്‍ഡന്‍ ആന്‍ഡ് പീസ് വില്ലേജ് തുടങ്ങിയ പ്രവര്‍ത്തനങ്ങളിലൂടെ വേള്‍ഡ് പീസ് മിഷന്റെ പ്രവര്‍ത്തനങ്ങള്‍ നാല്‍പ്പതു രാജ്യങ്ങളില്‍ സജീവമാണ്.

വേള്‍ഡ് പീസ് മിഷന്‍ യുകെ ചാപ്റ്റരാണ് ശുശ്രൂഷകള്‍ കോര്‍ഡിനെറ്റ് ചെയ്യുന്നത്. ഈ പ്രാര്‍ത്ഥന ചങ്ങലയില്‍ പങ്കുകൊള്ളുവാന്‍ യുകെ ചാപ്റ്റര്‍ പ്രസിഡന്റ് ഷിബു തളിയപ്പറമ്പിലും ജനറല്‍ സെക്രട്ടറി സൈമണ്‍ ജേക്കബും ഡയറക്ടര്‍ ബിന്ദു ജോസും വിശ്വാസികളെ ക്ഷണിക്കുന്നു. യുകെയില്‍ നിന്നു പ്രയര്‍ ലൈനിലേക്ക് വിളിക്കേണ്ട നമ്പര്‍ 03309981254.

 
Other News in this category

 
 




 
Close Window