Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7815 INR
ukmalayalampathram.com
Thu 30th Jul 2026
 
 
മതം
  Add your Comment comment
ബ്രിസ്‌റ്റോള്‍ ക്‌നാനായ പള്ളിയില്‍ എട്ടിന് പെരുന്നാള്‍
reporter

ലണ്ടന്‍: പരിശുദ്ധ സഭയുടെ പ്രഥമ രക്ത സാക്ഷിയും ആദ്യത്തെ ശെമ്മാശനും ആയിരുന്ന മോര്‍ സ്റ്റേഫാനോസ് സഹദായുടെ നാമത്തില്‍ സ്ഥാപിതമായിരിക്കുന്ന ബ്രിസ്റ്റോള്‍ ക്‌നാനായ പള്ളിയുടെ വലിയ പെരുന്നാള്‍ 2017 ജനുവരി 8 ഞായറാഴ്ച വിപുലമായി കൊണ്ടാടുന്നു. അന്നേ ദിവസം പത്തരയ്ക്ക് പ്രഭാത പ്രാര്‍ഥനയും തുടര്‍ന്ന് വിശുദ്ധ കുര്‍ബാന, മധ്യസ്ഥ പ്രാര്‍ഥന റവ. ഡോ. തോമസ് മണിമല, വികാരി സജി ഏബ്രഹാമിന്റെ കാര്‍മ്മികത്വത്തില്‍ നടത്തപ്പെടുന്നു.

കുര്‍ബാനയ്ക്കുശേഷം റാസയും ആദ്യ ഫല ലേലവും സ്‌നേഹ വിരുന്നും ഉണ്ടായിരിക്കുന്നതാണ്. എല്ലാ പെരുന്നാള്‍ ചടങ്ങുകളിലും വന്ന് സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കാന്‍ എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി വികാരി സജി ഏബ്രഹാം അറിയിച്ചു. ട്രസ്റ്റി അപ്പു മണലിത്തറ, സെക്രട്ടറി ജോസഫ് കുര്യന്‍ പട്ടുകാലായില്‍.





St. Anthony's Church

16 -Keinton Walk

Henbury, Bristol

BS19 7EE

 
Other News in this category

 
 




 
Close Window