Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 20th Apr 2024
 
 
മതം
  Add your Comment comment
സീറോ മലങ്കര കത്തോലിക്ക സഭ യുകെ കോര്‍ഡിനേറ്റര്‍ ഫാ.ദാനിയേല്‍ കുളങ്ങരയ്ക്ക് യാത്രയയപ്പും
ജോണ്‍സ് മാത്യുസ്
സീറോ മലങ്കര കത്തോലിക്ക സഭ യുകെ സ്‌പെഷ്യല്‍ പാസ്റ്റര്‍ ആന്‍ഡ് കോര്‍ഡിനേറ്ററായി 2009 മുതല്‍ നിയോഗിക്കപ്പെട്ട ഫാ.ദാനിയേല്‍ കുളങ്ങരയ്ക്ക് യാത്രയയപ്പു ഞായറാഴ്ച. രാവിലെ പത്ത് മണിക്ക് മാര്‍ ഈവാനിയോസ് സീറോ മലങ്കര കാതോലിക് സെന്ററില്‍ ഫാ.തോമസ് മടക്കുംമൂട്ടില്‍ , ഫാ.ദാനിയേല്‍ കുളങ്ങര, ഫാ.ജോസഫ് സേവ്യറിന്റെയും നേതൃത്വത്തില്‍ അര്‍പ്പിക്കപ്പെടുന്ന വി.കുര്‍ബാനയും പാസ്റ്ററല്‍ കൗണ്‍സില്‍ യുകെയുടെ ആഭിമുഖ്യത്തില്‍ യാത്രയയപ്പും നടത്തപ്പെടുന്നു.

20 കുടുംബങ്ങളുമായി 2009ല്‍ തന്നെ ഡഗ്നം( ഈസ്റ്റ്‌ലണ്ടന്‍) കേന്ദ്രീകരിച്ച് ഒരു മിഷന്‍ യുകെയില്‍ ആരംഭിച്ചു. അത് വളര്‍ന്ന് യുകെയിലും അയര്‍ലന്റിലുമായി ഇന്ന് 16 മിഷനുകളില്‍ എത്തി നില്‍ക്കുന്നു. എല്ലാ മിഷനുകളിലും മാതൃവേദി, പ്രാര്‍ത്ഥനായോഗം വേദപാഠ ക്ലാസുകള്‍ എന്നിവ നല്ല രീതിയില്‍ നടക്കുന്നു. കുട്ടികളുടെ സൗകര്യത്തിനും ജ്ഞാനത്തിനും വേണ്ടി വി.കുര്‍ബാന ഇംഗ്ലീഷില്‍ അച്ചന്‍ നടത്തുകയും അനേകം കുട്ടികളെ അല്‍ത്താര ശുശ്രൂഷകള്‍ക്കായി ഒരുക്കിയെടുക്കുകയും ചെയ്തു.

2010ല്‍ കവന്‍ട്രി കേന്ദ്രീകരിച്ച് മലങ്കര കണ്‍വന്‍ഷന്‍ സംഘടിപ്പിക്കുകയും മലങ്കര കത്തോലിക്ക സഭയുടെ തലവനും പിതാവുമായ മോറോന്‍ മാര്‍ ബസോലിയോസ് കര്‍ദ്ദിനാള്‍ ക്ലീമിസ് കാതോലിക്ക ബാവായെ പ്രസ്തുത കണ്‍വന്‍ഷനില്‍ പങ്കെടുപ്പിക്കുകയുമുണ്ടായി. 2013ല്‍ ലണ്ടന്‍ കേന്ദ്രീകരിച്ച് തിരുവല്ല അതിരൂപതാ ആര്‍ച്ച് ബിഷപ്പ് ഡോ.തോമസ് മാര്‍ കുറിലോസിന്റെ കാര്‍മികത്വത്തില്‍ മലങ്കര കണ്‍വന്‍ഷന്‍ നടത്തുകയുണ്ടായി. എല്ലാ മിഷനുകളിലും ഹാശാ ആഴ്ച ശുശ്രൂഷകള്‍ സംഘടിപ്പിക്കുകയും ഈ ശുശ്രൂഷകളില്‍ മലങ്കര കത്തോലിക്ക സഭയിലെ വിവിധ രൂപതകളിലെ പിതാക്കന്‍മാരെ പങ്കെടുപ്പിക്കുകയുമുണ്ടായി. 2010ല്‍ സഭയുടെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാനും വിപൂലീകരിക്കാനുമായി പാസ്റ്ററല്‍ കൗണ്‍സില്‍ രൂപീകരിച്ചു. കുളങ്ങര അച്ചന്റെ നേതൃപാടവത്തില്‍ സഭ വളര്‍ന്നതിന്റെ അടിസ്ഥാനത്തില്‍ 2012ല്‍ രണ്ട് പുരോഹിതന്‍മാരെക്കൂടി സഭ ഇവിടേക്ക് അയക്കുകയുണ്ടായി. തിരുസഭയുടെ

പുനരൈക്യവാര്‍ഷികത്തോടനുബന്ധിച്ച് 2013 മുതല്‍ എല്ലാ വര്‍ഷവും വാല്‍സിംഗാം തീര്‍ത്ഥാടനത്തില്‍ അച്ചന്റെ നേതൃത്വത്തില്‍ മലങ്കര സഭയുടെ സാനിധ്യം ഉണ്ടാകാറുണ്ട്. തിരുസഭയുടെ ചരിത്രത്തില്‍ ഒരു പൊന്‍തൂവലായി ഫാ.ദാനിയേല്‍ കുളങ്ങരയുടെ അക്ഷീണ പരിശ്രമ ഫലമായി 2015ല്‍ ഡഗാനാമില്‍ ഒരു പളളി സഭ സ്വന്തമാക്കി. ഈ പളളിയില്‍ 200 ആളുകളെ ഉള്‍ക്കൊളളിക്കാം. 150 പേര്‍ക്ക് വിശ്രമിക്കാവുന്ന ഹാളും 25 കാറുകള്‍ക്ക് യഥേഷ്ടം പാര്‍ക്ക് ചെയ്യാനും കഴിയും. മലങ്കര സഭയുടെയും ബഥനി ദയാറകളുടെയും സ്ഥാപകനും പുനരൈക്യത്ിതന്റെ ശില്‍പ്പിയുമായ ദൈവദാസന്‍മാര്‍ ഈവാനിയോസ് പിതാവിന്റെ നാമധേയത്തിലാണ് പളളി അറിയപ്പെടുന്നത്. മാര്‍ ഇവാനിയോസ് സീറോ മലങ്കര കാതോലിക് സെന്റര്‍. പ്രസ്തുത പളളിയില്‍ വച്ച് 2016 ജനുവരിയില്‍ റാംസ്‌ഗേറ്റ് ഡിവൈന്‍ ധ്യാന കേന്ദ്രത്തിലെ ഡയറക്ടര്‍ പനയ്ക്കലച്ചന്റെ നേതൃത്വത്തില്‍ കുടുംബ ധ്യാനവും ഫാദര്‍ ദാനിയേല്‍ കുളങ്ങര സംഘടിപ്പിക്കുകയുണ്ടായി. യുകെയിലെ മലങ്കര കത്തോലിക്ക സഭാ മക്കള്‍ക്ക് സ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും പാത വെട്ടിത്തുറന്ന അച്ചന്‍ തിരുസഭയുടെ നിര്‍ദ്ദേശാനുസരണം സ്വന്തം രൂപതയിലേക്ക് (തിരുവനന്തപുരം) മടങ്ങിപ്പോകുകയാണ്. നാട്ടിലേക്ക് മടങ്ങുന്ന കുളങ്ങരയച്ചന് അദ്ദേഹത്തിന്റെ നിസ്വാര്‍ത്ഥമായ സേവനത്തിന് നന്ദി അര്‍പ്പിക്കുന്നതിനായി എല്ലാ വിശ്വാസികളെയും സ്‌നേഹപൂര്‍വ്വം പാസ്റ്ററല്‍ കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ഡോ.അനൂജ് ജോഷ്യാ സ്വാഗതം ചെയ്യുന്നു.


പളളിയുടെ വിലാസം
170 വുഡ്വാര്‍ഡ് റോഡ് RM94SU 170 Woodward Road
 
Other News in this category

 
 




 
Close Window