|
ടീ ബാഗ് - മൂന്ന് എണ്ണം
തിളപ്പിച്ച വെള്ളം - രണ്ടര കപ്പ്
തണുത്തവെള്ളം - രണ്ടര കപ്പ്
പുതിനയില - ഒരുപിടി
പഞ്ചസാര - ആവശ്യത്തിന്
ഐസ് ക്യൂബ് - ആവശ്യത്തിന്
കുറച്ച് ഐസ്‌ക്യൂബും പുതിനയിലയും ടീ ബാഗുകളും തിളച്ച വെള്ളത്തിലേക്ക് ഇടുക. അഞ്ചുമിനിറ്റു നേരം അടച്ചുവയ്ക്കുക. പിന്നെ ബാഗുകള്‍ മാറ്റി ഇത് അരിച്ചെടുക്കുക. പുതിനയില നല്ലതു പോലെ പിഴിഞ്ഞെടുക്കണം. ഇതിലേക്ക് തണുത്ത വെള്ളം ഒഴിച്ച് ഗ്ലാസുകളിലേക്ക് ഒഴിക്കുക. കൂടെ ഐസ്‌ക്യൂബും ചേര്‍ത്ത് വിളമ്പാം. ഇത് ജലദോഷത്തിനു നല്ലതാണ്. |