Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഫാഷന്‍
  Add your Comment comment
യുകെയിലെ സുന്ദരികള്‍ക്ക് മുടി അലങ്കരിക്കാന്‍ പുതിയ ചില ടെക്‌നിക്‌സ്
reporter
കേശാലങ്കാരം ഒരു വ്യക്തിയുടെ മുഖസൗന്ദര്യത്തിനു മാറ്റുകൂട്ടുമെന്നതില്‍ യാതൊരു സംശയവുമില്ല. മുഖത്തിനിണങ്ങുന്ന രീതിയില്‍ മുടി വെട്ടിയൊതുക്കി സുന്ദരിയാകുന്നതാണ് ലേറ്റസ്റ്റ് ട്രെന്‍ഡ്. ഇതാ മൂന്നു ട്രെന്‍ഡി ഹെയര്‍ സ്‌റ്റൈല്‍ പരീക്ഷച്ചു നോക്കാം.
കൗമാരക്കാര്‍ക്ക് ഇണങ്ങുന്ന ഹെയര്‍സ്‌റ്റൈലാണ് ഫെതര്‍ കട്ട് ഹെയര്‍ സ്‌റ്റൈല്‍. മുടി പക്ഷിത്തൂവല്‍പ്പോലെ തോന്നുംവിധമാണ് ഈ ഹെയര്‍ സ്‌റ്റൈല്‍ ഒരുക്കുന്നത്. മുടി മുറിച്ച് ഷാംപൂ ചെയ്ത് അലസമായി പാറിപ്പറന്നു കിടക്കുന്ന സ്‌റ്റൈലിലിടാം. മുടി സംരക്ഷണത്തിന് സമയമില്ലാത്തവര്‍ക്ക് ഈ ഹെയര്‍ സ്‌റ്റൈല്‍ പരീക്ഷിക്കാം.
എളുപ്പത്തില്‍ കൈകാര്യം ചെയ്യാവുന്ന ഹെയര്‍ സ്‌റ്റൈല്‍ ആണ് പിക്‌സി കട്ട് ഹെയര്‍ സ്‌റ്റൈല്‍. ഈ സ്‌റ്റൈല്‍ ചെയ്യുമ്പോള്‍ മുടിക്ക് ഒട്ടും നീളം കാണില്ല. തലയുടെ പിന്‍ഭാഗത്തും ഇരുവശങ്ങളില്‍ മുടിക്ക് നീളം കുറഞ്ഞ് മുകള്‍ഭാഗത്ത് നീളം കൂടിവരുന്നതാണ് ഈ സ്‌റ്റൈല്‍. കൗമാരക്കാരാണ് ഫ്രഞ്ച് ഹെയര്‍ സ്‌റ്റൈല്‍ ഹെയര്‍ സ്‌റ്റൈലിന്റെ ആരാധകര്‍. മുടി കൂട്ടിയെടുത്ത് പോണിടെയ്ല്‍ കെട്ടിയതിനുശേഷം മുകളിലേക്ക് ഒന്നിച്ച് കെട്ടിവയ്ക്കുന്നു. മടക്കി വച്ചിരിക്കുന്ന മുടിയില്‍ ഹെയര്‍ ക്ലിപ്പുകള്‍ക്കൊണ്ട് അലങ്കരിക്കാം.
 
Other News in this category

 
 




 
Close Window