Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.5788 INR  1 EURO=107.5731 INR
ukmalayalampathram.com
Thu 09th Apr 2026
 
 
ഫാഷന്‍
  Add your Comment comment
അതി സുന്ദരി, ഹോട്ട്...
reporter
മഞ്ജു വാര്യര്‍ അതിസുന്ദരിയും ഹോട്ടുമാണെന്ന് തെന്നിന്ത്യന്‍ സുന്ദരികളായ ശ്രീയ ശരണും തമന്നയും. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇരുവരും ഇങ്ങനെയൊരു അഭിപ്രായം
പറഞ്ഞത്. സിനിമയില്‍ നായികമാര്‍ക്ക് വേണ്ട സൗന്ദര്യ സങ്കല്‍പത്തെ കുറിച്ച് ചോദിച്ചപ്പോള്‍ മഞ്ജു പറഞ്ഞത്, ഒരു നടിയ്ക്ക് വേണ്ട സൗന്ദര്യം തനിക്കില്ല എന്നാണ്. ഇതിന് മറുപടിയായാണ് ശ്രീയയും തമന്നയും മഞ്ജുവിനെ പ്രശംസിച്ച് എത്തിയത്.

ഇന്ത്യയിലെ വിവിധ ഭാഷകളില്‍ നിന്നുള്ള നായികമാര്‍ സംവാദത്തില്‍ പങ്കെടുത്തിരുന്നു. മലയാളത്തെ പ്രതിനിധീകരിച്ചാണ് മഞ്ജു വാര്യര്‍ പങ്കെടുത്തത്. മറ്റ് ഭാഷകളെ പ്രതിനിധീകരിച്ച് തമന്ന, ശ്രിയ , അമൈറ എന്നിവരും പങ്കെടുത്തു. സംവാദത്തിനിടെ സൗത്തിന്ത്യന്‍ നായികമാരുടെ സൗന്ദര്യവും സിനിമയും എന്ന വിഷയത്തെപ്പറ്റി ചര്‍ച്ച വന്നു. സൗന്ദര്യം ഉള്ളവര്‍ക്ക് സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ കിട്ടുമോ എന്നായിരുന്നു ചോദ്യം.

നല്ല ഭംഗിയും വെളുത്ത മുഖസൗന്ദര്യവും നായികമാര്‍ക്ക് ആവശ്യമില്ലെന്ന് ശ്രിയ ശരണ്‍ പറഞ്ഞു. മനം എന്ന ചിത്രത്തില്‍ സൗന്ദര്യം കുറഞ്ഞ സ്ത്രീയായാണ് അഭിനയച്ചതെന്ന് ശ്രീയ പറയുന്നു. സൗന്ദര്യം എന്നതിന് പ്രത്യേക നിര്‍വചനം ഇല്ലെന്നും മുഖം നോക്കിയല്ല ഒരാളുടെ സൗന്ദര്യം വിലയിരുത്തുന്നതെന്നും തമന്ന പറഞ്ഞു. സൗത്ത് ഇന്ത്യന്‍ ബ്യൂട്ടി എന്ന് പറഞ്ഞ് ഒരു പ്രത്യേക നിര്‍വചനമൊന്നും കൊടുക്കാന്‍ കഴിയില്ല. എല്ലാവര്‍ക്കും അവരുടേതായ സൗന്ദര്യമുണ്ടെന്ന് തമന്ന അഭിപ്രായപ്പെട്ടു.

'ഞാന്‍ മുംബൈയില്‍ ജനിച്ചു വളര്‍ന്നയാളാണ്. 15 വയസ്സുമുതല്‍ ഞാന്‍ സൗത്ത് ഇന്ത്യന്‍ സിനിമയുടെ ഭാഗമാണ്. എന്നാല്‍ മുംബൈയിലുള്ളവര്‍ ഞാന്‍ സൗത്തിന്ത്യന്‍ ആണെന്നും ഇവിടെയുള്ളവര്‍ തിരിച്ചുമാണ് വിചാരിക്കുന്നത്. അതുകൊണ്ട് തന്നെ എനിക്കൊരു ഐഡന്റിറ്റി ക്രൈസസ് ഉണ്ട്. എന്റെ വളര്‍ച്ചയില്‍ സൗത്തിന്ത്യന്‍ സംസ്‌കാരം വന്നിട്ടുണ്ട്. 'തമിഴില്‍ വരുമ്പോള്‍ കുറച്ചൊക്കെ തടി വെക്കണമെന്ന് പലരും പറഞ്ഞിട്ടുണ്ട്. അതൊക്കെ തെറ്റായ ധാരണയാണ്.' തമന്ന പറഞ്ഞു.

ഈ വിഷയത്തില്‍ എനിക്ക് വ്യത്യസ്തമായ അഭിപ്രായവും അനുഭവവുമാണെന്ന് പറഞ്ഞുകൊണ്ടാണ് മഞ്ജു വാര്യര്‍ ഈ വിഷയത്തില്‍ സംസാരിച്ച് തുടങ്ങിയത്. സൗന്ദര്യം എന്നതിനെ സിനിമയിലൂടെ മനസ്സിലാക്കാന്‍ ശ്രമിച്ചതിനെപ്പറ്റിയാണ് മഞ്ജു പറഞ്ഞത്. 'പരസ്യത്തിന് വേണ്ടി തെലുങ്ക്, തമിഴ്, ഹിന്ദി പരസ്യങ്ങളില്‍ അഭിനയിച്ചു എന്നതൊഴിച്ചാല്‍ മലയാള സിനിമയില്‍ മാത്രമേ ഞാന്‍ അഭിനയിച്ചിട്ടുള്ളൂ. ഒരു നായികയ്ക്ക് വേണ്ട സൗന്ദര്യം എനിക്കില്ല അതെനിക്ക് കൃത്യമായി അറിയാം.' മഞ്ജു പറഞ്ഞു. ഇത് പറഞ്ഞ് തീരും മുന്‍പേ തമന്നയും ശ്രിയയും ഇടപെട്ടു. ക്ഷമിക്കണം നിങ്ങള്‍ അതി സുന്ദരിയാണെന്ന് ശ്രിയ പറഞ്ഞപ്പോള്‍, സുന്ദരിയും ബ്ലഡി ഹോട്ടുമാണെന്നായിരുന്നു തമന്നയുടെ അഭിപ്രായം.
 
Other News in this category

 
 




 
Close Window