Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 28th Mar 2024
 
 
ഫാഷന്‍
  Add your Comment comment
ട്രഡീഷണല്‍ സാരിയില്‍ ചില സൗന്ദര്യ പരീക്ഷണങ്ങള്‍
reporter
ബോളിവുഡ് താരസുന്ദരി ശില്‍പ ഷെട്ടി ശരീര സൗന്ദര്യം കാത്തുസൂക്ഷിക്കുന്ന കാര്യത്തില്‍ മറ്റു നടിമാരെക്കാളും മുന്‍പന്തിയിലാണ്. യോഗയും കഠിനമായ വ്യായാമവും കൃത്യമായ ഡയറ്റിംഗുമാണ് ശില്‍പ്പയുടെ സൈസ് സീറോ സൗന്ദര്യത്തിന്റെ രഹസ്യം. വിവാഹിതയും അമ്മയുമായിട്ടും ശില്‍പയുടെ സുന്ദരമായ ശരീരത്തോട് അസൂയ പുലര്‍ത്തുന്ന നടിമാരാണ് കൂടുതലും. പെര്‍ഫക്റ്റ് ഡയറ്റിംഗ് ഏതു രീതിയിലാണെന്ന് വ്യക്തമാക്കുന്നൊരു പുസ്തകവും ശില്‍പ പുറത്തിറക്കിയിരുന്നു.

അടുത്ത ദിവസം നടന്ന പ്രൈഡ് ഓഫ് കര്‍ണാടക അവാര്‍ഡുദാന ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ശില്‍പയുടെ വസ്ത്രമാണ് ഇന്‍സ്റ്റാഗ്രാമില്‍ തരംഗമായത്. താരത്തിന്റെ സ്‌റ്റൈലിലാണ് കാണികളുടെ കണ്ണുടക്കി നിന്നത്. ചുവപ്പും കറുപ്പും ഗോള്‍ഡനും വെള്ളയും ഇടകലര്‍ന്ന ട്രഡീഷണല്‍ സാരിയില്‍ അതീവ സുന്ദരിയായിരുന്നു ശില്‍പ. സാരിക്ക് പ്രത്യേക പ്രായമില്ലെന്നും എല്ലാക്കാലത്തും ഫാഷനബിള്‍ ആണെന്നുമാണ് ശില്‍പ്പയുടെ പക്ഷം.
 
Other News in this category

 
 




 
Close Window