|
അറബികളുടെ വീട്ടിലുണ്ടാക്കുന്ന മസാലച്ചായ പ്രശസ്തമാണ്. ഉന്മേഷവും ഉണര്‍വും നല്‍കുന്ന മസാലച്ചായയുടെ രുചിക്കൂട്ട് ഇതാ.
വെള്ളം - മൂന്നുകപ്പ്
പാല്‍ - ഒരുകപ്പ്
തേയില - മൂന്നു ടീസ്പൂണ്‍
ഏലക്കായ - നാല് എണ്ണം
ഗ്രാമ്പു - നാല് എണ്ണം
പട്ട - ഒരു കഷണം
ജാതിക്കപ്പൊടി - കാല്‍ ടീസ്പൂണ്‍
പഞ്ചസാര - ആവശ്യത്തിന്
തയാറാക്കുന്ന വിധം
വെള്ളവും പാലും തിളപ്പിച്ച് അതിലേക്ക് മറ്റെല്ലാം കൂടി ഇട്ട് രണ്ടുമിനിറ്റിനു ശേഷം തീകെടുത്തി മൂടിവയ്ക്കുക. സ്‌പൈസസിന്റെ രുചി ഇതില്‍ വന്നുകഴിഞ്ഞാല്‍ അരിച്ചെടുത്ത് കപ്പുകളിലേക്കു പകര്‍ത്താം. ഇതൊരു സ്‌പെഷല്‍ ഹെല്‍ത്ത് ഡ്രിങ്ക് ആണ്. |