|
വെറുതെ രണ്ട് സ്പൂണ്‍ ചായപ്പൊടിയിട്ട് തിളപ്പിച്ച് അതില്‍ നാരങ്ങയൊഴിച്ചാല്‍ ലമണ്‍ ടീയാവില്ല. മികച്ച ലമണ്‍ ടീ ഉണ്ടാക്കാന്‍ ചില പൊടിക്കൈകള്‍ ആവശ്യമുണ്ട്.
ടീബാഗ് - ഒന്ന്
നാരങ്ങാനീര് - പകുതി നാരങ്ങയുടേത്
പഞ്ചസാര - രണ്ടു ടേബിള്‍ സ്പൂണ്‍
തയാറാക്കുന്ന വിധം
രണ്ടുകപ്പ് വെള്ളത്തില്‍ ഒരു ടീബാഗ് ഇട്ട് തിളച്ചാല്‍ ഇറക്കിവയ്ക്കുക. വെള്ളം നിറം മാറിയാല്‍ ടീബാഗ് എടുത്തുമാറ്റാം. ഇതിലേക്ക് നാരങ്ങാനീരും പഞ്ചസാരയും ചേര്‍ത്തിളക്കി ചൂടോടെ കഴിക്കാം. അല്ലെങ്കില്‍ ഫ്രിഡ്ജില്‍വച്ച് തണുപ്പിച്ച് ഐസ്‌ക്യൂബ് ഇട്ട് കോള്‍ഡ് ലെമണ്‍ ടീ ആയിട്ടും കുടിക്കാം. |