Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഫാഷന്‍
  Add your Comment comment
കേറ്റ് മോസിന്റെ പുതിയ മോഡലിങ് ഇങ്ങനെയൊക്കെയാണ്
reporter
അല്‍പ്പസ്വല്പം വിചിത്രമായ പെരുമാറ്റമുള്ള ബ്രിട്ടീഷുകാരി. ഇന്നു വരെ സൂപ്പര്‍മോഡലുകള്‍ക്ക് ഇടയിലാണ് നില്‍ക്കുന്നത്. നഗ്‌നതാ പ്രദര്‍ശനം കൊണ്ട് ആരാധകരെ പലപ്പോഴും ഞെട്ടിക്കുന്ന താരം ഇതാദ്യമായി തന്റെ ആദ്യ നഗ്‌നതാപ്രദര്‍ശനം മുതല്‍ ആദ്യ ചുംബനം വരെയുള്ള കാര്യങ്ങള്‍ പങ്കുവെച്ചു.

താരം ഉള്‍പ്പെട്ട ചൂടന്‍ ഫോട്ടോഷൂട്ടുമായി എത്തുന്ന മാഗസിന്റെ വനിതാ സ്‌പെഷ്യലിലാണ് വെളിപ്പെടുത്തല്‍. അയഞ്ഞ വസ്ത്രമണിഞ്ഞ് മറ്റൊരു മോഡല്‍ ലൂക്കാ ഇസാക്കിനൊപ്പമുള്ള താരത്തിന്റെ മാഗസിനില്‍ നല്‍കിയിട്ടുള്ള ലുക്ക് പോലെ തന്നെയാണ് വെളിപ്പെടുത്തലുകളും. മോഡലിംഗിന്റെ തുടക്കം മുതല്‍ ഫോട്ടോഗ്രാഫര്‍മാര്‍ക്ക് തന്റെ നഗ്‌നത ചിത്രീകരിക്കാനായിരുന്നു താല്‍പ്പര്യമെന്നും സ്വന്തം ശരീരം ഒട്ടും ഇഷ്ടമില്ലാതിരുന്നതിനാല്‍ അക്കാര്യം ചെയ്യുന്നതിന് മടിയുമുണ്ടായിരുന്നില്ലെന്നും കേറ്റ് വെളിപ്പെടുത്തലില്‍ പറയുന്നു. നാലുവര്‍ഷം ഗാഡ പ്രണയത്തിലായിരുന്നു ആദ്യ കാമുകന്‍ ഹോളിവുഡ് വിഖ്യാത താരം ജോണി ഡെപ്പുമായുള്ള ബന്ധവും താരം വിശദീകരിച്ചു.

അതേസമയം ആദ്യ നിരാശ സമ്മാനിച്ചത് കൗമാരകാല പ്രണയനായകന്‍ റോബ് ലോവായിരുന്നെന്നും തന്റെ ഭിത്തിയില്‍ അയാളുടെ ഒരു പോസ്റ്റര്‍ തന്നെ പതിച്ചിരുന്നതായും താരം പറഞ്ഞു. എന്നാല്‍ ആദ്യചുംബനം ആസ്വദിച്ചത് ഒരു ഡിസ്‌കോ സ്‌കൂളില്‍ വെച്ചായിരുന്നു. നൃത്തം ചെയ്യുന്നതിനിടയില്‍ ലിയാം എന്ന് പേരുള്ള കുട്ടിയുമായി ചുംബനത്തില്‍ മുഴുകി. മധുരതരമായ പ്രണയോന്മാദിയായ ഒരു ചുടുചുംബനമെന്ന് താരം പറയുന്നു. ഡബഌൂവിന്റെ മാര്‍ച്ചിലെ സ്ത്രീപക്ഷ പ്രതിയില്‍ കേറ്റിനൊപ്പം ടറാജി പി ഹെന്‍സണ്‍, ജെന്നിഫര്‍ ലോപ്പസ്, ജെസ്സീകാ ക്രിസ്ത്യന്‍, ഡൊണാടെല്ലാ വെഴ്‌സാസേ എന്നിവരും പ്രത്യക്ഷപ്പെടുന്നുണ്ട്.
 
Other News in this category

 
 




 
Close Window