Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 23rd Apr 2024
 
 
മതം
  Add your Comment comment
ദൈവശാസ്ത്രം പഠിക്കാന്‍ പാലാ രൂപതയുടെ നേതൃത്വത്തില്‍ ബ്രിട്ടനില്‍ സൗകര്യം
reporter

ലണ്ടന്‍: ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ കീഴിലുള്ള ബ്രിട്ടനിലെ സിറോമലബാര്‍ സഭാവിശ്വാസികള്‍ക്ക് ദൈവശാസ്ത്രം പഠിക്കാന്‍ രൂപത അവസരമൊരുക്കുന്നു. കോഴ്‌സിന്റെ ഉദ്ഘാടനം ശനിയാഴ്ച രാവിലെ 11.30ന് ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ ബിഷപ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നിര്‍വഹിക്കും. വോള്‍വറാംപ്റ്റണിലെ യുകെ കെസിഎ ഹാളില്‍ (WV14 9BW) നടക്കുന്ന ഉദ്ഘാടന ചടങ്ങിനുശേഷം ശനി, ഞായര്‍ ദിവസങ്ങളിലായി കോഴ്‌സിന്റെ ആദ്യ കോണ്‍ടാക്റ്റ് ക്ലാസും സംഘടിപ്പിക്കുന്നുണ്ട്. ആധുനിക കാലഘട്ടത്തിന്റെ ആവശ്യങ്ങള്‍ പരിഗണിച്ചാണ് സഭയുടെ സുവിശേഷദൗത്യത്തിന്റെ ഭാഗമായി വിശ്വാസികള്‍ക്കായുള്ള ഈ സംരംഭം. തലശേരി അതിരൂപതയില്‍ ഫാ. ജോസഫ് പാബ്ലാനിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ആല്‍ഫാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജിയുമായി സഹകരിച്ചാണ് ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ ഈ പുതിയ ഉദ്യമം. 

ഡിപ്ലോമ, ബിരുദം, ബിരുദാനന്തരബിരുദം എന്നിങ്ങനെ വിവിധ തലങ്ങളിലായുള്ള കോഴ്‌സിന് ഇന്ത്യയിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അംഗീകാരവുമുണ്ട്. വിശ്വാസ പരിശീലനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും ബൈബിളിനെക്കുറിച്ചും സഭയെക്കുറിച്ചും കൂടുതല്‍ അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഏറെ പ്രയോജനപ്രദമായ കോഴ്‌സാണിതെന്ന് കോഴ്‌സ് ഡയറക്ടര്‍ ഫാ. ജോയി വയലില്‍ പറഞ്ഞു. 

ശനി, ഞായര്‍ ദിവസങ്ങളില്‍ കോഴ്‌സില്‍ പങ്കെടുക്കാനെത്തുന്നവര്‍ക്ക് വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാന്‍ അവിടെത്തന്നെ അവസരമുണ്ടാകും. ബ്രിട്ടണിലെ സീറോ മലബാര്‍ വിശ്വാസികള്‍ക്കായി ഗ്രേറ്റ് ബ്രിട്ടന്‍ രൂപത നിലവില്‍വന്നശേഷം ആവിഷ്‌കരിക്കുന്ന ആദ്യത്തെ പ്രമുഖ സംരംഭമാണ് ദൈവശാസ്ത്രപഠനത്തിനായുള്ള ഈ കോഴ്‌സ്. 

വിശുദ്ധഗ്രന്ഥം, ആരാധനാക്രമം തുടങ്ങി പതിനാല് വിഷയങ്ങളിലും ഹീബ്രു, ഗ്രീക്ക് ഭാഷയും പരിചയപ്പെടുത്തുന്ന കോഴ്‌സിന് തുടക്കത്തിലേ മികച്ച പ്രതികരണമാണ് ലഭിച്ചിട്ടുള്ളത്. ബെല്‍ജിയത്തിലെ ലുവെയിന്‍ യൂണിവേഴ്‌സിറ്റിയില്‍നിന്നും ദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റു നേടിയിട്ടുള്ള ഫാ. ജോസഫ് പാബ്ലാനിയാണ് കോഴ്‌സിന് നേതൃത്വം നല്‍കുന്നത്. വിവിധ വിഷയങ്ങളില്‍ മറ്റു വൈദികര്‍ ക്ലാസുകള്‍ നയിക്കും. 

കൂടുതല്‍ വിവരങ്ങള്‍ അറിയാനും കോഴ്‌സില്‍ ചേരാനും കോഴ്‌സ് ഡയറക്ടര്‍ ഫാ. ജോയി വയലിനെയൊ (07846554152) മാസ് സെന്റര്‍ ചുമതലക്കാരായ വൈദികരെയോ ബന്ധപ്പെടാം.

 
Other News in this category

 
 




 
Close Window