Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 18th Apr 2024
 
 
മതം
  Add your Comment comment
ഡോ.സിസ്റ്റര്‍ മേരി ആന്‍ സിഎംസി വനിതാ ഫോറം ഡയറക്റ്റര്‍
reporter

ലണ്ടന്‍: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത വിമന്‍സ് ഫോറം ഡയറക്റ്ററായി ഡോ. സി. മേരി ആന്‍ സിഎംസിയെ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നിയമിച്ചു. ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയിലെ 160 കുര്‍ബാന സെന്ററുകളിലും വിമന്‍സ് ഫോറത്തിന്റെ യൂണിറ്റുകള്‍ സ്ഥാപിച്ചു രൂപതയിലെ പതിനായിരത്തോളം വരുന്ന സ്ത്രീകളെ സംഘടിപ്പിക്കുക എന്ന ദൗത്യമാണ് വിമന്‍സ് ഫോറം ഡയറക്റ്റര്‍ക്കുള്ളത്. യൂണിറ്റ് ഭാരവാഹികളില്‍നിന്നു രൂപതയിലെ എട്ട് റീജിയണുകള്‍ക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുക്കും. അവരില്‍നിന്നു രൂപതാ തലത്തിലുള്ള ഭാരവാഹികളെയും തെരഞ്ഞെടുക്കും.

പാലായില്‍ മാധവത്ത് റ്റോം- രാജമ്മ ദമ്പതികളുടെ മകളായി ജനിച്ച മേരി ആന്‍ ബിഎസ്സി ഫിസിക്‌സ് എംജി യൂണിവേഴ്‌സിറ്റിയില്‍ മൂന്നാം റാങ്കോടെ പാസായി. എംഎസ്സി ഫിസിക്‌സ് ഒന്നാം റാങ്കോടെ പാസായി. ബിഎഡ് പാസായ ശേഷം സിഎംസി പാലാ പ്രോവിന്‍സില്‍ ചേര്‍ന്നു. 2000ല്‍ പ്രഥമ വ്രതവാഗ്ദാനം നടത്തി. തുടര്‍ന്ന് പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയില്‍നിന്നു ഫിസിക്‌സില്‍ എം ഫില്‍ കരസ്ഥമാക്കി. 2002 മുതല്‍ 2009 വരെ പാലാ സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഫിസിക്‌സ് അധ്യാപികയായിരുന്നു. 2009 മുതല്‍ 2016 വരെ ബെല്‍ജിയത്തിലെ ലുവെയ്ന്‍ കാത്തലിക് യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥിനിയായിരുന്ന സിസ്റ്റര്‍ മേരി ആന്‍ ദൈവശാസ്ത്രത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും ഡോക്റ്ററേറ്റും നേടി.

 
Other News in this category

 
 




 
Close Window