Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.5836 INR  1 EURO=110.3144 INR
ukmalayalampathram.com
Tue 09th Jun 2026
 
 
ഫാഷന്‍
  Add your Comment comment
കുര്‍ത്തകളിലും പുതിയ ഫാഷന്‍ തരംഗങ്ങള്‍
reporter
മോഡേണും പാരമ്പര്യവും മിക്‌സ് ചെയ്ത വസ്ത്രങ്ങളാണ് വിപണിയിലെ താരങ്ങള്‍. ലളിതമെന്ന് കരുതി മാറ്റിനിര്‍ത്തിയിരുന്ന കുര്‍ത്തകളിലും പുതിയ ഫാഷന്‍ തരംഗങ്ങള്‍ വന്നു കഴിഞ്ഞു. ഓരോ അവസരങ്ങളിലും പ്രത്യേകം തിളങ്ങാന്‍ കഴിയുന്ന ചില ഫാഷനബിള്‍ കുര്‍ത്തകള്‍...

ക്ലാസിക്ക് മിക്‌സ് ഡിസൈനാണ് ഡാപ്രിഡിനെ മറ്റ് കുര്‍ത്തകളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. പാന്റുകളിലെ വ്യത്യസ്തയും തിളങ്ങുന്ന ഷെയ്ഡുകളും ഈ കുര്‍ത്തകളുടെ പ്രത്യേകതയാണ്. പാര്‍ട്ടികളിലും മറ്റ് ചടങ്ങുകളിലും വ്യത്യസ്തയായി തിളങ്ങാന്‍ ഇത് മതിയാകും. 500 രൂപ മുതല്‍ ലഭ്യമാണ്.

പോളി ക്രീപ് ഫാബ്രിക്കിലാണ് അക്വാ അസിമെട്രിക്കല്‍ കുര്‍ത്തകള്‍ ഡിസൈന്‍ ചെയ്യുന്നത്. സാധാ പാന്റുകള്‍, ലെഗ്ഗിന്‍സ്, ജീന്‍സ് എന്നിവയ്‌ക്കൊപ്പവും ഇത് ധരിക്കാം. ഫാഷനാണ് എന്നാല്‍ സിമ്പിളാണ് എന്നുള്ളതാണ് ഇതിന്റെ ഹൈലൈറ്റ്. ഔട്ടിംഗിനും ചെറിയ ചടങ്ങുകളിലുമൊക്കെ ഇത് അനുയോജ്യമാണ്. 600 രൂപ മുതല്‍ ലഭ്യം.

കുര്‍ത്തയുടെ മുന്‍വശത്ത് ബട്ടണുകള്‍ ഉണ്ടാകുമെന്നതാണ് ഇതിന്റെ പ്രത്യേകത. പാന്റുകളില്‍ താരമായ പലാസ ഇതിനൊപ്പം ധരിക്കുമ്പോള്‍ സൗന്ദര്യം കൂടും. സിമ്പിളായ ചെയിന്‍ മാലയാണ് ഇതിന് ചേരുന്നത്. ഓഫീസില്‍ വ്യത്യസ്തയാകാന്‍ ഇത് ധാരാളം. 750 രൂപ മുതലാണ് ഇതിന്റെ വില.

ബാഗി ജീന്‍സും ഷൂസുമണിഞ്ഞ് ടൗണില്‍ ചെത്തി നടക്കാം... ഇങ്ങനെയൊക്കെ പെണ്‍കുട്ടികള്‍ ചിന്തിച്ചിരുന്ന കാലമൊക്കെ കടന്നു പോയി. ഫാഷന്‍ ട്രെന്‍ഡുകള്‍ ഓരോ നിമിഷവും വിപണിയെ കീഴടക്കുകയാണ്.
 
Other News in this category

 
 




 
Close Window