Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഫാഷന്‍
  Add your Comment comment
തെരേസാ മേ ഫാഷന്‍ ഐക്കണായി: ഇപ്പോള്‍ ഇന്ത്യയില്‍ എല്ലാവര്‍ക്കും ബ്രിട്ടീഷ് പ്രധാനമന്ത്രി ധരിച്ച സാരി വേണം
reporter
ബ്രിട്ടനില്‍ കോട്ടും സ്യൂട്ടുമിട്ട് പ്രഖ്യാപനം നടത്തുന്ന തെരേസ മേ എന്ന പ്രധാനമന്ത്രിക്ക് അന്താരാഷ്ട്ര മാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചു പറ്റാന്‍ അറിയാം. പണ്ട് സാമന്ത കാമറൂണ്‍ സാരി ഉടുത്ത് ദീപാവലി ചടങ്ങുകളില്‍ പങ്കെടുത്ത അനുഭവം മുന്‍നിര്‍ത്തിയിട്ടായിരിക്കാം, ഇന്ത്യയിലെത്തിയ തെരേസയും സാരി ഉടുത്തു. ആരതി ഉഴിയുന്നവര്‍ക്കു മുന്നില്‍ നിന്ന് പ്രണാമം അര്‍പ്പിച്ചു. സാരിയുടുത്ത ബ്രിട്ടീഷ് പ്രധാനമന്ത്രി ഫാഷന്‍ ഐക്കണ്‍ ആകാന്‍ എത്ര നേരം വേണം? അഥവാ, അങ്ങനെ ആയില്ലെങ്കിലല്ലേ അതിശയമുള്ളൂ? ഇതാ, തെരേസാ മേ ഫാഷന്‍ എന്നൊരു ഫാഷന്‍ ഇറങ്ങിയിരിക്കുന്നു ഇന്ത്യയില്‍. ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് നവംബര്‍ എട്ടിനായിരുന്നു ഇന്ത്യ സന്ദര്‍ശച്ചത്. ഇന്ത്യയില്‍ വന്ന അവര്‍ ആ ദിവസം തന്നെ ബംഗലൂരുവില്‍ ക്ഷേത്രദര്‍ശനം നടത്തി.


ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മെയ് ഇന്ത്യ സന്ദര്‍ശിച്ചതോ നയപരമായി കൂടിക്കാഴ്ചകള്‍ നടത്തിയതോ അമ്പലദര്‍ശനം നടത്തിലയതോ ഒന്നുമല്ല ആളുകള്‍ ശ്രദ്ധിച്ചത്. പിന്നയോ..


സ്ഥിരമായി ഫ്രോക്കില്‍ സുന്ദരിയായി എത്തിരുന്ന തെരേസ ഇന്ത്യയില്‍ എത്തിയപ്പോള്‍ പാട്ടുസാരിയുടുത്തതാണു ആരാധകര്‍ ശ്രദ്ധിച്ചത്. പച്ചയും സ്വര്‍ണ്ണ നിറവും ചേര്‍ന്ന സാരിയില്‍ പരമ്പരാഗത വേഷത്തില്‍ എത്തിയ തെരേസയുടെ ചിത്രം ട്വിറ്ററില്‍ തരംഗമായി.
 
Other News in this category

 
 




 
Close Window