|
പഴം - 6 എണ്ണം
മൈദ - 4 ടീസ്പൂണ്‍
പഞ്ചസാര - 4 ടീസ്പൂണ്‍
അരിപ്പൊടി - നാലു ടീസ്പൂണ്‍
അണ്ടിപരിപ്പ് - 50 ഗ്രാം
കിസ്മിസ് - 50 ഗ്രാം
ഏലയ്ക്കാപ്പൊടി - 2 നുള്ള്
തയ്യാറാക്കുന്ന വിധം
പഴം നന്നായി ഉടച്ചെടുക്കുക. അതില്‍ അണ്ടിപരിപ്പും കിസ്മിസും നെയ്യില്‍ വറുത്ത് ചേര്‍ക്കുക. അതിനു ശേഷം ബാക്കി ചേരുവകളും ചേര്‍ത്ത് മാവ് നന്നായി യോജിപ്പിച്ചെടുക്കുക. പാത്രത്തില്‍ നെയ് തൂവുക. നെയ്യ് വെന്തുരുകുന്ന മണം വരുമ്പോള്‍ മാവ് പരത്തി രണ്ടു വശവും മൊരിയാതെ ചുട്ടെടുക്കുക. |