Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.5788 INR  1 EURO=107.5731 INR
ukmalayalampathram.com
Thu 09th Apr 2026
 
 
പാചകം
  Add your Comment comment
സ്വാദുള്ള ദോശയ്ക്ക് സ്വയമ്പന്‍ മുട്ടിക്കറി: ഇതൊരു പുതിയ ടേസ്റ്റാണ്
reporter
ദോശയ്ക്ക് ചില അവസരങ്ങളില്‍ മുട്ടക്കറിയാകാം. ഉണ്ടാക്കുന്ന ദോശ പഴത്തില്‍ കലര്‍ത്തിയതാണെങ്കില്‍ സ്വാദ് കൂടും. നേന്ത്രപ്പഴം ചേര്‍ത്തുണ്ടാക്കിയ ദോശയ്‌ക്കൊപ്പം കഴിക്കാന്‍ ഇതാ വറുത്തരച്ച മുട്ടക്കറിയുടെ രുചിച്ചേരുവ.
മുട്ട പുഴുങ്ങിയത് - 3
സവാള ഉള്ളി - 1 (ചെറുതായി അരിഞ്ഞത്)
പച്ച മുളക് - 2 (നെടുകെ പിളര്‍ന്നത്)
തക്കാളി - 1 (വട്ടം മുറിച്ചത്)
ഉരുള കിഴങ്ങ് വേവിച്ചത് - 2 ( ചെറുതായി അരിഞ്ഞത്)
തേങ്ങ ചെരകിയത് - 1 കപ്പ്
ഇഞ്ചി - 1/4 ടീ സ്പൂണ്‍
കറിവേപ്പില - പാകത്തിന്
കുരുമുളക് പൊടി - 1/4 ടീ സ്പൂണ്‍
ഗരം മസാല - 1/2 ടീ സ്പൂണ്‍
മുളക് പൊടി - 1 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍ പൊടി - 1/2 ടീ സ്പൂണ്‍
വെളിച്ചെണ്ണ - 2 ടേബിള്‍ സ്പൂണ്‍
ഉപ്പ് - പാകത്തിന്

തയാറാക്കുന്ന വിധം:

തേങ്ങ ചിരകിയത് നല്ലവണ്ണം മൂപ്പിക്കുക. തേങ്ങ മഞ്ഞ നിറം ആവുമ്പോള്‍ തീ കുറച്ചു അതിലേക്കു ഗരം മസാലയും മുളക് പൊടിയും മഞ്ഞള്‍ പൊടിയും കുരുമുളക് പൊടിയും ഇടുക. നന്നായി മുറുകുമ്പോള്‍ അടുപ്പത്ത് നിന്നു വാങ്ങി വയ്ക്കുക. ഈ കൂട്ട് ചൂടാറിക്കഴിഞ്ഞ ശേഷം മിക്‌സിയില്‍ ഇട്ട് വെള്ളം ചേര്‍ത്ത് കുറുക്കി അരച്ചെടുക്കുക.
ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി അതിലേക്കു ചെറുതായി അറിഞ്ഞു വച്ചിരിക്കുന്ന സവാള ചേര്‍ത്ത് അതിലേക്കു പച്ച മുളകും ഇഞ്ചിയും കറിവേപ്പിലയും ചേര്‍ക്കുക . ഇതെല്ലാം വാടുമ്പോള്‍ തക്കാളി അറിഞ്ഞു വച്ചിരിക്കുന്നത് ചേര്‍ക്കുക .തക്കാളി വെന്തു തുടങ്ങുമ്പോള്‍ വേവിച്ച ഉരുളക്കുഴങ്ങും മുട്ട നെടുകെ മുറിച്ചതും ചേര്‍ത്ത് ഇളക്കുക. നന്നായി മിക്‌സ് ആയശേഷം അരച്ചു വച്ചിരിക്കുന്ന തേങ്ങ മിശ്രിതം ചേര്‍ക്കുക. വേണമെങ്കില്‍ കുറച്ചു കൂടി വെള്ളം പാകം അനുസരിച്ചു ചേര്‍ക്കാവുന്നതാണ്.
തിളച്ചു തുടങ്ങുമ്പോള്‍ അടുപ്പത്ത് നിന്നും വാങ്ങി വയ്ക്കുക.
 
Other News in this category

 
 




 
Close Window