Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 25th Apr 2024
 
 
ഫാഷന്‍
  Add your Comment comment
ടി.വി. ചാനലിനു വേണ്ടി മത്സരിക്കാന്‍ ആണും പെണ്ണും ഗ്രൂപ്പായി കാട്ടിലേക്കു പോയി: പകുതിയാളുകള്‍ ഇനിയും മടങ്ങിയെത്തിയിട്ടില്ല
reporter
2016 മാര്‍ച്ചിലായിരുന്നു ഷോയുടെ ചിത്രീകരണം ആരംഭിച്ചത്. തിരഞ്ഞെടുത്ത 23 മത്സരാര്‍ത്ഥികള്‍ പുറംലോകവുമായി ആശയവിനിമയം ഇല്ലാതെ സ്‌കോട്ട്‌ലാന്‍ഡിലെ വിജനമായ കാടുകളില്‍ ഒരു വര്‍ഷം കഴിച്ചു കൂട്ടുന്നതായിരുന്നു ഷോയുടെ വിഷയം. ദൃശ്യങ്ങള്‍ ചിത്രീകരിച്ചു ചാനലിലേയ്ക്ക് അയക്കുന്നതും ഇവര്‍ തന്നെയായിരുന്നു. ഇതിനു വേണ്ടി ചാനല്‍ 4 ക്യാമറകളും നല്‍കിയാണ് ഇവരെ കാട്ടിലേയ്ക്ക് അയച്ചത്. കാട്ടില്‍ സ്വന്തമായി നിയമങ്ങളും ചട്ടങ്ങളുമൊക്കെ ഉണ്ടാക്കി അവര്‍ കഴിഞ്ഞുകൂടി.

നാല് എപ്പിസോഡ് കഴിഞ്ഞതോടെ മത്സരാര്‍ത്ഥികള്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ തുടങ്ങി. അസൂയയും കുശുമ്പും മുതല്‍ ഇഗോയും വ്യക്തിവൈകല്യങ്ങളുമൊക്കെ മത്സരാര്‍ത്ഥികള്‍ക്കിടയിലെ പ്രശ്‌നം രൂക്ഷമാക്കി. ഇതു കൂടാതെ ബ്രെക്‌സിറ്റും യു എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പും വന്നതോടെ പരസ്യക്കാരും പ്രേക്ഷകരും ഷോയെ കൈവിട്ടു. അതോടെ ജൂലൈയില്‍ സംപ്രേഷണം തുടങ്ങിയ ഷോ ഓഗസ്റ്റില്‍ നിര്‍ത്തി. ഇതിനിടയില്‍ മത്സരാര്‍ത്ഥികള്‍ക്കിടയിലെ പ്രശ്‌നം രൂക്ഷമായപ്പോള്‍ 10 പേര്‍ ഷോ വിട്ട് പുറത്തുപോയി. അവശേഷിക്കുന്ന 13 പേര്‍ കാട്ടില്‍ തുടര്‍ന്നു.

തങ്ങള്‍ കാട്ടില്‍ കിടന്നു കാട്ടി കൂട്ടുന്നതു ബ്രിട്ടനിലെ ജനങ്ങള്‍ ഏറ്റെടുത്തു എന്ന ധാരണയില്‍ അവര്‍ കാട്ടുജീവിതം ചിത്രീകരിക്കുകയും ദൃശ്യങ്ങള്‍ ചാനലിലേയ്ക്ക് അയക്കുകയും ചെയ്തുകൊണ്ടേ ഇരുന്നു. കാട്ടിലെ ഒരു വര്‍ഷം പൂര്‍ത്തിയാക്കി കഴിഞ്ഞയാഴ്ച നാട്ടില്‍ എത്തിയപ്പോഴാണു മത്സരാര്‍ത്ഥികള്‍ ആ ഞെട്ടിക്കുന്ന സത്യം അറിഞ്ഞത്. ഇതുവരെ തങ്ങള്‍ പങ്കെടുത്തിരുന്ന റിയാലിറ്റി ഷോ ഏഴുമാസം മുമ്പേ നിര്‍ത്തിയെന്ന്്. പുറംലോകവുമായി ബന്ധം ഇല്ലാതിരുന്നതിനാലും ആശയവിനിമയ ഉപധികള്‍ ഇല്ലാതിരുന്നതിനാലും ഷോ നിര്‍ത്തിയ വിവരം അവര്‍ അറിഞ്ഞില്ല.
 
Other News in this category

 
 




 
Close Window