Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7815 INR
ukmalayalampathram.com
Thu 30th Jul 2026
 
 
മതം
  Add your Comment comment
ക്‌നാനായ ചാപ്ലിയന്‍സിയില്‍ നോമ്പുകാല ധ്യാനം, നയിക്കുന്നത് ഫാ എബ്രഹാം വെട്ടുവേലില്‍ എംഎസ്എഫ്എസ്
സഖറിയ പുത്തന്‍കുളം
ആഗോള കത്തോലിക്കര്‍ ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെയും കുരിശു മരണത്തിന്റെയും ഉയിര്‍പ്പിന്റെയും ഓര്‍മ്മയാചരണത്തിനു മുന്നോടിയായി വലിയ നോമ്പ് ആചരിക്കുന്ന വേളയില്‍ ക്‌നാനായ ചാപ്ലിയന്‍സിയില്‍ വലിയ നോമ്പ് ധ്യാനം നടത്തപ്പെടുന്നു.

പ്രാര്‍ത്ഥനയുടെയും ഉപവാസത്തിന്റെയും പ്രായശ്ചിത്തത്തിന്റെയും പാതയില്‍ സഞ്ചരിക്കുന്ന വലിയ നോമ്പ് വേളയില്‍ തികഞ്ഞ ദൈവ പണ്ഡിതനും ധ്യാന ഗുരുവുമായ എംഎസ്എഫ്എസ് സന്യാസ സമൂഹത്തിന്റെ സുപ്പീരിയര്‍ ജനറല്‍ ഫാ എബ്രഹാം വെട്ടുവേലില്‍ ആണ് ധ്യാനം നയിക്കുന്നത്.

കോട്ടയം അതിരമ്പുഴയിലെ കാരിസ്ഭവന്‍ ധ്യാന കേന്ദ്രത്തിലെ മുന്‍ ഡയറക്ടര്‍ ആയ ഫാ എബ്രഹാം വെട്ടുവേലില്‍ നിലവില്‍ റോമിലാണ് സേവനം അനുഷ്ഠിക്കുന്നത്. വചന പ്രഘോഷണ വേദിയിലെ മികച്ച പ്രഭാഷകനും ഗഹനമായ വിഷയങ്ങള്‍ ലളിതമായ ഭാഷയില്‍ ബൈബിള്‍ വ്യാഖ്യാനം നല്‍കുന്ന
ഫാ എബ്രഹാം വെട്ടുവേലിയുടെ ധ്യാനത്തില്‍ പങ്കു ചേര്‍ന്ന് ദൈവാനുഗ്രഹം പ്രാപിക്കുവാന്‍ ഏവരെയും സ്വാഗതം ചെയ്യുന്നതായി ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ വികാരി ജനറല്‍ ഫാ സജി മലയില്‍ പുത്തന്‍പുര ഏവരെയും ക്ഷണിച്ചു.

ഏപ്രില്‍ രണ്ട് ഞായറാഴ്ച രാവിലെ ഒമ്പതര മുതല്‍ വൈകിട്ട് ആറര വരെ വിഥിന്‍ ഷോയിലെ സെന്റ് ജോണ്‍സ് ആര്‍ സി പ്രൈമറി സ്‌കൂളിലാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്.
 
Other News in this category

 
 




 
Close Window