Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 28th Mar 2024
 
 
പാചകം
  Add your Comment comment
ഉച്ചയൂണിന് കൂര്‍ക്ക കറി വയ്ക്കാം: ഇത്രയും കാലം പരിചയിച്ചതിനെക്കാള്‍ രുചികരമായ കറി
reporter
സ്‌പെഷല്‍ കൂര്‍ക്കക്കറി വയ്ക്കാന്‍ ആവശ്യമായ ചേരുവകള്‍ പറയാം.



കൂര്‍ക്ക - അര കിലോ

തേങ്ങാക്കൊത്ത് - 150 ഗ്രാം

സവാള - ഒരെണ്ണം

മഞ്ഞള്‍പ്പൊടി - ഒരു നുള്ള്

മുളകുപൊടി - ഒരു ടീസ്പൂണ്‍

ഇറച്ചിമസാല - അര ടീസ്പൂണ്‍

ഗരം മസാല - അര ടീസ്പൂണ്‍

ഇഞ്ചി, വെളുത്തുള്ളി ചതച്ചത് - രണ്ട് ടീസ്പൂണ്‍

മല്ലിപ്പൊടി - അര ടീസ്പൂണ്‍

കറിവേപ്പില, ഉപ്പ് - ആവശ്യത്തിന്.

പാകം ചെയ്യുന്ന വിധം

എണ്ണ ചൂടായി കഴിയുമ്പോള്‍ സവാള, ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില മൂത്തുകഴിയുമ്പോള്‍ പൊടികളും ഉപ്പും ചേര്‍ത്ത് വഴറ്റി കൂര്‍ക്ക ഇ് ഇളക്കി, ആവശ്യത്തിന് വെള്ളം ഒഴിച്ചു വേവിക്കുക. ഇതു കറിയായും വേണമെങ്കില്‍ ഉലര്‍ത്തിയും എടുക്കാം. ഉലര്‍ത്തുമ്പോള്‍ കുറച്ചു കറിവേപ്പില മൂപ്പിച്ചു ചേര്‍ക്കുക.
 
Other News in this category

 
 




 
Close Window