Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഫാഷന്‍
  Add your Comment comment
ബീച്ചില്‍ നീന്താന്‍ ഇറങ്ങുന്നവര്‍ക്ക് മുഖം മറയ്ക്കാന്‍ ഫെയ്‌സ്‌കിനി
reporter
ഇലാസ്റ്റിക് കൊണ്ട് ഉണ്ടാക്കിയ മാസ്‌ക് - ഫെയ്‌സ്‌കിനി. കഴുത്തും മുഖവും തലയും മൂടിയുള്ളതാണ്. കണ്ടാല്‍ വിചിത്രമായി തോന്നാമെങ്കിലും ബീച്ചില്‍ കുളിയ്ക്കാനും മറ്റും ഇറങ്ങുമ്പോള്‍ വെയിലേറ്റു കരുവാളിയ്ക്കാതെ ഇത് സഹായിയ്ക്കും. പല സൈസിലും നിറങ്ങളിലും ലഭ്യമാകും ഈ ഫെയ്‌സ്‌കിനി. അഞ്ചു വര്‍ഷമായി മാര്‍ക്കറ്റില്‍ ഉള്ളതാണ്.എങ്കിലും അടുത്തിടെ ചില പ്രശസ്തരായ മോഡലുകള്‍ ഇത് ഉപയോഗിയ്ക്കുന്നത് ശ്രദ്ധയില്‍ വന്നതോടെ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു.ഇപ്പോള്‍ പാശ്ചാത്യലോകത്തെ സൈറ്റുകളിലൂടെ ഈ ഫെയ്‌സ്‌കിനി അവിടെയും സജീവമാകുകയാണ്.

പ്രധാനമായും ബീച്ചില്‍ പോകുന്നവര്‍ക്ക് മുഖത്തെ വെയിലില്‍ നിന്നും അതുമൂലമുള്ള കരിവാളിപ്പില്‍ നിന്നും സംരക്ഷിച്ച് നിര്‍ത്തുന്ന ഒരു സംഭവമാണ് ഇത്.ചൈനയില്‍ സംഗതി ഹിറ്റായിരിയ്ക്കുകയാണ്.




വെയിലില്‍ നിന്ന് രക്ഷിയ്ക്കുക മാത്രമല്ല ഇത് ചെയ്യുന്നത്.ജെല്ലി ഫിഷ് പോലത്തെ മീനുകളുടെ കടിയില്‍ നിന്നും ഇത് സംരക്ഷിയ്ക്കും. സ്രാവുകള്‍ക്ക് ഏറ്റവും പേടിയുള്ള ഓറഞ്ച് നിറത്തിലുള്ള ഫെയ്‌സ്‌കിനിയും ലഭ്യമാണ്.
 
Other News in this category

 
 




 
Close Window