Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 24th Apr 2024
 
 
മതം
  Add your Comment comment
കെന്റ് ഹിന്ദു സമാജത്തിന്റെ വിഷുദിനാഘോഷം
reporter
കെന്റ് ഹിന്ദു സമാജത്തിന്റെ നേതൃത്വത്തില്‍ ഏപ്രില്‍ 14 വെള്ളിയാഴ്ച രാവിലെ 10 മണി മുതല്‍ വൈകുന്നേരം 6 മണി വരെ, ജില്ലിന്ഗം Medway ഹിന്ദു മന്ദിറില്‍ വച്ച് വിഷുദിനാഘോഷം നടക്കും.

കണിക്കൊന്നയും കണിവെള്ളരിയും നിലവിളക്കും നിറദീപവുമായി കണ്ണനെ തളികയിലൊരുക്കി ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പുതിയ പ്രതീക്ഷകളുണര്‍ത്തി കെന്റ് ഹിന്ദു സമാജം തുടര്‍ച്ചയായ എഴാം വര്‍ഷവും വിഷു ആഘോഷം സംഘടിപ്പിക്കുമെന്നു സംഘാടകര്‍ അറിയിച്ചു.

വിഷുക്കണി, വിഷുക്കൈനീട്ടം, വിഷുസദ്യ എന്നിവയും സമാജാംഗങ്ങളുടെയും കുട്ടികളുടെയും കലാ-മത്സരങ്ങളും മറ്റും ആഘോഷത്തിനു മാറ്റ് ഏകും.

എല്ലാ സമാജാംഗങ്ങളെയും അഭ്യുദയകാംക്ഷികളെയും ക്ഷണിക്കുന്നതായി

സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

E-Mail: kenthindusamajam@gmail.com

Website: kenthindusamajam.org

Facebook: https://www.facebook.com/kenthindusamajam.kent

Twitter: https://twitter.com/KentHinduSamaj

Tel: 07838170203
 
Other News in this category

 
 




 
Close Window