Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7815 INR
ukmalayalampathram.com
Thu 30th Jul 2026
 
 
മതം
  Add your Comment comment
അന്ത്യ അത്താഴ സ്മരണയില്‍ മാഞ്ചസ്റ്ററിലെ വിശ്വാസ സമൂഹം പെസഹാ ആചരിച്ചു
അലക്സ് വര്‍ഗീസ്
ലോകമെങ്ങുമുള്ള ക്രൈസ്തവ സമൂഹം അന്ത്യ അത്താഴ സ്മരണയില്‍ പെസഹാ വ്യാഴം ആചരിച്ചതിനൊപ്പം, മാഞ്ചസ്റ്ററിലെയും വിശ്വാസ സമൂഹങ്ങള്‍ ഭക്ത്യാദരപൂര്‍വ്വം പെസഹാ വ്യാഴം ആചരിച്ചു.

വിഥിന്‍ഷോ സെന്റ്.ആന്റണീസ് ദേവാലയത്തില്‍ നടന്ന ദിവ്യബലിക്കും കാല്‍കഴുകല്‍ ശുശ്രൂഷകള്‍ക്കും ഷ്രൂസ്ബറി രൂപതാ സീറോ മലബാര്‍ രൂപതാ ചാപ്ലിന്‍ റവ.ഡോ.ലോനപ്പന്‍ അറങ്ങാശ്ശേരി നേതൃത്വം നല്കി. ദിവ്യബലി മദ്ധ്യേ നടന്ന കാല്‍ ശുശ്രൂഷകളില്‍ യേശു 12 ശിഷ്യന്‍മാരുടെ കാല്‍ കഴുകിയതിനെ അനുസ്മരിച്ച് കാല്‍ കഴുകല്‍ ശുശ്രൂഷയും ഉണ്ടായിരുന്നു. ദിവ്യബലിക്ക് ശേഷം പെസഹാ അപ്പവും പാലും അശീര്‍വദിച്ച് വിശ്വസികര്‍ക്ക് വിതരണം ചെയ്തു.

വെള്ളിയാഴ്ച രാവിലെ 9.30ന് വിഥിന്‍ഷോ സീറോ മലബാര്‍ കത്തോലിക്കാ സമൂഹം വൈറ്റ് നാന്‍സി തീര്‍ത്ഥാടന കേന്ദ്രത്തിലേക്ക് മലകയറ്റത്തിനായി പുറപ്പെട്ടു. വിഥിന്‍ഷോ സെന്റ്.ആന്റണീസ് ദേവാലയത്തില്‍ നിന്നുമാണ് പുറപ്പെട്ടത് . വൈകുന്നേരം 5.30 നാണു ദുഃഖവെള്ളിയാഴ്ച തിരുക്കര്‍മ്മങ്ങള്‍ ആരംഭിച്ചത്.
 
Other News in this category

 
 




 
Close Window