Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=87.84 INR  1 EURO=77.24 INR
ukmalayalampathram.com
Mon 25th Sep 2017
 
 
ഫാഷന്‍
  Add your Comment comment
എല്ലാ വിശേഷ ദിവസങ്ങളിലും ഇപ്പോഴത്തെ പെണ്‍കുട്ടികള്‍ മൈലാഞ്ചി അണിയുന്നു
reporter
വ്യത്യസ്ത രീതിയിലുള്ള ഡിസൈനുകള്‍ കോണ്‍ മൈലാഞ്ചി ഉപയോഗിച്ചിടാം. മൈലാഞ്ചികളിലും വ്യത്യസ്ത ഡിസൈനുകളുണ്ട്. ഭൂരിഭാഗം പെണ്‍കുട്ടികള്‍ക്കും അറേബ്യന്‍ ഡിസൈനുകളോടാണ് താല്പര്യം. കാരണമെന്താണെന്നല്ലേ.

അതിനല്‍പ്പം സൗന്ദര്യം കൂടുതലാണ്. 20 രൂപ മുതല്‍ 500 രൂപ വരെയുള്ള കോണ്‍ മൈലാഞ്ചികള്‍ വിപണിയിലുണ്ട്. ഈ മൈലാഞ്ചി ഡിസൈനുകളൊന്നു പരീക്ഷിച്ച് നോക്കൂ. നിങ്ങളുടെ മൊഞ്ചും കൂടട്ടെ.


വിവാഹവേദിയിലും ആഘോഷങ്ങള്‍ക്കും മാത്രം മൈലാഞ്ചി അണിഞ്ഞിരുന്നൊരു കാലമുണ്ടായിരുന്നു. ഇടയ്ക്ക് മൈലാഞ്ചി മൊഞ്ചൊന്ന് കുറഞ്ഞെങ്കിലും ഇപ്പോള്‍ വീണ്ടും തിരിച്ചെത്തിയിട്ടുണ്ട്.

വീടുകളിലെ മൈലാഞ്ചിയില്‍ തുടങ്ങി കോണ്‍മൈലാഞ്ചിയില്‍ വരെയെത്തി നില്‍ക്കുന്നു ഈ മൈലാഞ്ചി വസന്തം.

വീടുകളില്‍ വളര്‍ത്തിയിരുന്ന മൈലാഞ്ചിച്ചെടിയില്‍ നിന്നും ഇലകള്‍ പറിച്ചെടുത്ത് അരച്ച് മൈലാഞ്ചി അണിഞ്ഞിരുന്നവരായിരുന്നു പണ്ടുകാലത്തുള്ളവര്‍.
പെണ്‍പിള്ളേരുടെ മൊഞ്ചുകൂട്ടുന്ന മൈലാഞ്ചി, കൈകളിലെ ഈ ചിത്രപ്പണികളോടുള്ള പ്രിയം പെണ്‍കുട്ടികള്‍ക്ക് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. വീട്ടില്‍ അരച്ചിടുന്ന മൈലാഞ്ചി മുതല്‍ കോണ്‍ മൈലാഞ്ചിയില്‍ വരെയെത്തി നില്‍ക്കുന്നു ഈ മൊഞ്ച്.
 
Other News in this category

 
 
 
Close Window