Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.5788 INR  1 EURO=107.5731 INR
ukmalayalampathram.com
Thu 09th Apr 2026
 
 
പാചകം
  Add your Comment comment
ബീഫ് വെട്ടി കറിയുണ്ടാക്കുന്ന പതിവു പരിപാടിക്ക് ചെറിയൊരു ഇടവേള. ഇത്തവണ ബീഫ് ഉപയോഗിച്ച് മപ്പാസുണ്ടാക്കാം.
reporter
ബീഫ് - ഒരു കപ്പ്
മഞ്ഞള്‌പൊടി - അര ടീസ്പൂണ്‍
മല്ലിപൊടി - നാല് ടേബിള്‌സ്പൂണണ്‍
മുളകുപൊടി - രണ്ട് ടേബിള്‌സ്പൂസണ്‍
ചെറിയ ഉള്ളി അരിഞ്ഞത് - ഒരു കപ്പ്
ഇഞ്ചി അരിഞ്ഞത് - ഒരു ടേബിള്‌സ്പൂപണ്‍
വെളുത്തുള്ളി - നാല് അല്ലി
തേങ്ങ ചിരവിയത് - രണ്ട്കപ്പ്
കറിവേപ്പില - രണ്ട് ഇതള്‍
വെളിച്ചെണ്ണ - രണ്ട് ടേബിള്‍ സ്പൂണ്‍
കടുക് - അര ടീസ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്
പാകം ചെയ്യുന്നവിധം

ബീഫ് തിളച്ച വെള്ളത്തില്‍ അഞ്ച് മിനിറ്റ് മുക്കി വാട്ടി എടുക്കുക. ഇത് രണ്ട് ഇഞ്ച്വീതിയിലും മൂന്ന് ഇഞ്ച് നീളത്തിലും കനം കുറഞ്ഞ കഷ്ണങ്ങളായി അരിഞ്ഞെടുക്കുക. ചിരണ്ടിയ തേങ്ങയില്‍ ഒരു കപ്പ്വെള്ളമൊഴിച്ച് ഒന്നാം പാലും, രണ്ട് കപ്പ്വെള്ളമൊഴിച്ച് രണ്ടാം പാലും എടുക്കുക. മല്ലിപ്പൊടി, മുളകുപൊടി, മഞ്ഞള്‍പൊടി എന്നിവ പാനില്‍ എണ്ണയില്ലാതെ വറുക്കുക. ഇതിലേക്ക് അരിഞ്ഞ ഇറച്ചി, ഇഞ്ചി, വെളുത്തുള്ളി, ഉപ്പ് എന്നിവ ചേര്‍ത്ത് രണ്ടാം പാലും ഒഴിച്ച് വേവിക്കുക. പാനില്‍ എണ്ണ ഒഴിച്ച് അരിഞ്ഞ ചെറിയ ഉള്ളി ബ്രൗണ്‍ നിറമാകുന്നതുവരെ വറക്കുക. ഇറച്ചി വെന്ത് കുറുകുമ്പോള്‍ ഇറുത്ത ഉള്ളി ഇട്ട് ഇളക്കി ഒന്നാം പാല്‍ ഒഴിച്ച് തീ അണക്കുക. കടുക് പൊട്ടിച്ച് കറിവേപ്പിലയും മൂപ്പിച്ച് ചേര്‍ക്കുക.
 
Other News in this category

 
 




 
Close Window