Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.5836 INR  1 EURO=110.3144 INR
ukmalayalampathram.com
Tue 09th Jun 2026
 
 
ഫാഷന്‍
  Add your Comment comment
ചുംബിച്ചു നേടിയത് 23,095 ഡോളര്‍ വിലയുള്ള കാര്‍
reporter
ഉമ്മ വച്ചു നേടിയ ഭാഗ്യം. അതു നേടിയത് ദിലിനി ജയസൂര്യ. കോടികളാണ് അക്കൗണ്ടിലെത്തിയതെന്ന് ആദ്യമേ പറയാം. അമേരിക്കയിലെ ടെക്‌സാസ് സ്വദേശി ദിലിനി ജയസൂര്യയ്ക്കാണ് അങ്ങനെ ഒരു ഭാഗ്യം ഉണ്ടായത്. ടെക്‌സാസിലെ എഫ് എം റേഡിയോ സ്‌റ്റേഷനായ കിസ് എഫ് എം 96. 7 നടത്തിയ കിസ് എ കിയ മത്സരത്തിലൂടെയാണു ദിലിനിക്ക് 15 ലക്ഷം രൂപയുടെ കിയ ഒപ്റ്റിമ ലഭിച്ചത്്. കാര്‍ ലഭിക്കാനായി 50 മണിക്കൂര്‍ ദിലിനി കാറില്‍ ചുംബിച്ചു. 20 പേരുമായി തുടങ്ങിയ മത്സരം ആദ്യ 24 മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ 11 പേരായി ചുരുങ്ങി.

തുടര്‍ന്ന് 7 പേര്‍ ചേര്‍ന്നാണു മത്സരം മുന്നോട്ടു കൊണ്ടു പോയത്. ഒരോ മണിക്കൂര്‍ കുടുംമ്പോളും 10 മിനിറ്റ് ഇടവേള നല്‍കിയാണു 50 മണിക്കൂര്‍ നീണ്ടു നിന്ന ചുംബന മത്സരം നടത്തിയത്. തുടര്‍ന്നു നറുക്കെടുപ്പിലൂടെ ദിലിനയെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു. കൊറിയന്‍ കാര്‍ നിര്‍മ്മാതാക്കളായ കിയയുടെ സെഡാനാണു ഒപ്റ്റിമ. ഏകദേശം 23,095 ഡോളറാണു ഒപ്റ്റിമയുടെ വില.
 
Other News in this category

 
 




 
Close Window