Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 29th Mar 2024
 
 
മതം
  Add your Comment comment
ഫാ. ജെയിംസ് മഞ്ഞാക്കല്‍ യുകെയില്‍ ; അത്ഭുതങ്ങള്‍ വര്‍ഷിക്കുന്ന ആത്മീയ ശുശ്രൂഷയ്ക്ക് ദിവസങ്ങള്‍ ബാക്കി
ജോസ് കുര്യാക്കോസ്
യൂറോപ്പിലെ ആയിരകണക്കിന് കുടുംബങ്ങളെ വിശ്വാസത്തിലേക്കും ആത്മസൗഖ്യത്തിലേക്കും നയിച്ചു കൊണ്ടിരിക്കുന്ന ഫാ. ജെയിംസ് മഞ്ഞാക്കല്‍ നയിക്കുന്ന ത്രിദിന ധ്യാനത്തിന് ബഥേല്‍ വേദിയായി മാറും. നിരവധി പ്രതിസന്ധികളിലൂടെയും സങ്കീര്‍ണതകളിലൂടെയും കടന്നു പോയിട്ടുള്ള മഞ്ഞാക്കലച്ചന്‍ ആയിരങ്ങള്‍ക്ക് ക്രിസ്തുവിനെ രുചിച്ചറിയുവാന്‍ ദൈവം ഒരുക്കിയ വചന വാളാണ്. പോളണ്ടിലും ഫാത്തിമയിലും മറ്റു യൂറോപ്പ്യന്‍ രാജ്യങ്ങളിലും 5000 നും 10000 നും ഇടയില്‍ ജനങ്ങള്‍ ഈ ശുശ്രൂഷയിലേക്ക് വന്നു നിറയുമ്പോള്‍ അനേകം പേര്‍ 'ജീവിക്കുന്ന വിശുദ്ധനെന്നു' അദ്ദേഹത്തെ വിളിക്കുന്നു.

നൂറു കണക്കിന് വ്യക്തികളും കുടുംബങ്ങളുമാണ് കത്തോലിക്കാ വിശ്വാസത്തിലേക്കും ആഴമേറിയ മാനസാന്തര അനുഭവത്തിലേക്കും അച്ചന്റെ ശുശ്രൂഷകളിലേക്ക് കടന്നു വന്നിട്ടുള്ളത്. കരുണയുടെ മിഷനറിയായി മാര്‍പാപ്പ തെരഞ്ഞടുത്ത ഈ ആത്മീയ ആചാര്യന്‍ ഈ കാലയളവില്‍ വീല്‍ ചെയറില്‍ ഇരുന്ന് ശുശ്രൂഷ ചെയ്യുമ്പോള്‍ അനവധി രോഗശാന്തികളും വിടുതലുകളും നല്‍കി കര്‍ത്താവ് ഈ ശുശ്രൂഷയെ അത്ഭുതകരമായി വഴി നടത്തുന്നു.
മലയാളികളെ കൂടാതെ യൂറോപ്പിലെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരുടെ സാന്നിധ്യം ഈ ശുശ്രൂഷയിലേക്ക് സംഘാടകര്‍ പ്രതീക്ഷിക്കുന്നു.
യൂറോപ്പില്‍ ഏറ്റവും ശക്തമായി സുവിശേഷ വേല ചെയ്യുന്ന ഈ മലയാളി വൈദികന്റെ സാന്നിധ്യവും പ്രാര്‍ത്ഥനകളും യുകെയ്ക്കു വലിയ അനുഗ്രഹമായി മാറുവാന്‍ പ്രാര്‍ത്ഥിച്ചു ഒരുങ്ങുകയാണ് സെഹിയോന്‍ യുകെ ഡയറക്ടര്‍ ഫാ. സോജി ഓലിക്കലും ടീമംഗങ്ങളും.
നേരിട്ട് ശ്രവിക്കുകയും കാണുകയും ചെയ്തിട്ടുള്ള അത്ഭുതകരങ്ങളായ മാനസാന്തരങ്ങളും ആത്മീയ അനുഭവങ്ങളും ഈ ദിനങ്ങളില്‍ വാര്‍ഷിക്കപ്പെടുവാന്‍ പ്രാര്‍ത്ഥിച്ചു ഒരുങ്ങാം.
സെഹിയോന്‍ വെബ്‌സൈറ്റുകളില്‍ പേരുകള്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. മൂന്നു ദിനങ്ങള്‍ക്കായി 15 പൗണ്ട് മാത്രമാണ് പ്രവേശന ഫീസായി സ്വീകരിക്കുന്നത്. ഇംഗ്ലീഷ് സംസാരിക്കുന്ന അനേകരെ സ്പോണ്സര്‍ ചെയ്തും കൂട്ടിക്കൊണ്ട് വന്നും ഈ സുവിശേഷവേലയില്‍ ഭാഗഭാഗുക്കളായി മാറാന്‍ അനേകം മലയാളി കുടുംബങ്ങള്‍ക്ക് അവസരം ഒരുങ്ങുന്നു.
തീയതി: മെയ് 10 ,11 ,12
വേദി:
BETHEL , BHM , B707JW
കൂടുതല്‍ വിവരങ്ങള്‍ക്ക്:
സണ്ണി: 07877290779
പ്രോസ്പെര്‍ : 07728921567
 
Other News in this category

 
 




 
Close Window