Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.5836 INR  1 EURO=110.3144 INR
ukmalayalampathram.com
Tue 09th Jun 2026
 
 
ഫാഷന്‍
  Add your Comment comment
ഫ്രാന്‍സില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഇവിയാന്‍ വെള്ളം കുടിച്ചാല്‍ സൗന്ദര്യം വര്‍ധിക്കുമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരം
reporter
കോഹ്‌ലി എങ്ങനെയാണു തന്റെ ശരീരസൗന്ദര്യം നിലനിര്‍ത്തുന്നത് എന്ന് ആരാധകര്‍ക്ക് എപ്പോഴും ഉള്ള സംശയമാണ്്. അതിന്റെ കാരണം ഇതാ ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നു. താരം കുടിക്കുന്ന വെള്ളമാണത്രെ ആ സൗന്ദര്യത്തിനു പിന്നില്‍. ലിറ്ററിനു 600 രൂപ വിലവരുന്ന വെള്ളമാണു വീരാട് കൂടിക്കുന്നത്. ഈ വെള്ളമാണ് അദ്ദേഹത്തിന്റെ സൗന്ദര്യം നിലനിര്‍ത്തുന്നത് എന്നു പറയുന്നു. ഇവിയാന്‍ എന്ന കമ്പനിയുടെ വെള്ളമാണു വീരാട് കുടിക്കുന്നത്. ഫ്രാന്‍സില്‍ നിന്നാണ് ഇവിയാന്‍ ബ്രാന്‍ഡിലുള്ള വെള്ളം ഇറക്കുമതി ചെയ്യുന്നത്.

ധാരളം പോഷകമൂല്യം വെള്ളത്തില്‍ അടങ്ങിയിട്ടുണ്ട് എന്നു കമ്പനി അവകാശപ്പെടുന്നു. കൂടാതെ ഈ വെള്ളം കുടിക്കുന്നതു കൊണ്ട് അമിതഭാരം, ഉത്കണ്ഠ എന്നിവ കുറയ്ക്കുകയും ചര്‍മ്മത്തിന്റെ ആരോഗ്യം സംരക്ഷിക്കുകയും ചെയ്യുമെന്ന് ഇവര്‍ അവകാശപ്പെടുന്നു. ലേയ്ക്ക് ജനീവയില്‍ നിന്നുള്ള വെള്ളമാണ് ഇവാന്‍ കുപ്പിയിലാക്കി എത്തിക്കുന്നത്. കോഹ്‌ലിയെ കൂടാതെ മെസി, റൊണാള്‍ഡോ തുടങ്ങിയ സൂപ്പര്‍ താരങ്ങളും ഈ വെള്ളം ഉപയോഗിക്കുന്നുണ്ട്.
 
Other News in this category

 
 




 
Close Window