Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.5788 INR  1 EURO=107.5731 INR
ukmalayalampathram.com
Thu 09th Apr 2026
 
 
ഫാഷന്‍
  Add your Comment comment
വൃദ്ധന്മാരെ വിവാഹം കഴിക്കുന്നത് പെണ്‍കുട്ടികളുടെ ലോകത്തൊരു ഫാഷനായി മാറുന്നു
reporter
പ്രായത്തില്‍ മുതിര്‍ന്ന സ്ത്രീകളോടു പുരുഷന് ആകര്‍ഷണം തോന്നുന്നതിന്റെ കാരണം എന്ത്? എണ്‍പതുകള്‍ക്കു ശേഷം ഇത്തരം ബന്ധങ്ങള്‍ വര്‍ധിച്ചു വരുന്നു എന്നു ഗവേഷകര്‍ പറയുന്നുണ്ട്. ആയൂര്‍ദൈര്‍ഘ്യം കൂടിയതും ഇങ്ങനെയുള്ള വിവാഹങ്ങള്‍ക്ക് ഒരു കാരണമാകുന്നതായി ഗവേഷകര്‍ പറയുന്നു. സമൂഹത്തില്‍ സ്ത്രീയ്ക്കും പുരുഷനും ഉണ്ടായ തുല്യത പ്രായത്തെ അപ്രസക്തമാക്കി എന്നാണ് ഗവേഷകരുടെ വാദം.
അതിനൊരു ഉദാഹരണമായി ദമ്പതികളെ പരിചയപ്പടാം. ഫ്രാന്‍സിലെ അടുത്ത പ്രസിഡന്റാകും എന്നു കരുതുന്നയാളാണ് ഇമ്മാനുവല്‍ മാക്രോണ്‍. മാക്രോണിനെ കുറിച്ചുള്ള വാര്‍ത്തകള്‍ ഒരു വലിയ ചര്‍ച്ചയ്ക്കാണു വഴിവച്ചിരിക്കുന്നത്. ഈ ചര്‍ച്ചകളൊക്കെ മാക്രോണിന്റെ സ്വകാര്യ ജീവിതത്തെ ചുറ്റിപ്പറ്റിയാണ്. 39 കാരനായ മാക്രോണിന്റെ ഭാര്യ ബ്രിജിത്ത 64 കാരിയാണ്. ഇവര്‍ ഒരുമിച്ചെങ്കില്‍, അല്‍പ്പം പ്രായമുള്ളയാളെ കല്യാണം കഴിച്ചാല്‍ കുഴപ്പമെന്തെന്നു ചോദിക്കുന്നവരെ എങ്ങനെ കുറ്റപ്പെടുത്തും?

15 വയസിലാണു മാക്രോണ്‍ ക്ലാസ് ടീച്ചറായ ബ്രിജിത്തുമായി പ്രണയത്തിലാകുന്നത്. അതു വിവാഹത്തില്‍ എത്തുകയായിരുന്നു. പ്രായത്തില്‍ മൂത്ത സഹോദരിമാര്‍ക്കും പ്രായമേറിയ സ്ത്രീകള്‍ക്കുമൊപ്പം വളരുന്ന കുട്ടികള്‍ അല്‍പ്പം പ്രായം കൂടിയ സ്ത്രീകളുടെ കരുതല്‍ കൂടുതല്‍ ആഗ്രഹിക്കുന്നു എന്നു ഗവേഷകര്‍ പറയുന്നു.


എണ്‍പതുകള്‍ക്കു ശേഷം ഇത്തരം ബന്ധങ്ങള്‍ വര്‍ധിച്ചു വരുന്നു എന്നു ഗവേഷകര്‍ പറയുന്നുണ്ട്. ആയൂര്‍ദൈര്‍ഘ്യം കൂടിയതും ഇങ്ങനെയുള്ള വിവാഹങ്ങള്‍ക്ക് ഒരു കാരണമാകുന്നതായി ഗവേഷകര്‍ പറയുന്നു. സമൂഹത്തില്‍ സ്ത്രീയ്ക്കും പുരുഷനും ഉണ്ടായ തുല്യത പ്രായത്തെ അപ്രസക്തമാക്കി എന്നാണ് ഗവേഷകരുടെ വാദം.
 
Other News in this category

 
 




 
Close Window