|
അടുത്ത തവണ വിരുന്നുകാര്‍ വരുമ്പോള്‍ പ്രധാന പലഹാരം വീട്ടിലുണ്ടാക്കാം. അല്‍പ്പം മധുരമായാലും കുഴപ്പമൊന്നുമില്ല. മധുരമില്ലാതെ എന്തു വിരുന്ന്? ഗുലാബ് ജാം എന്നു മലയാളികള്‍ പറയുന്ന മധുരപലഹാരമുണ്ടാക്കാന്‍ ഇതാ ലഘുവായ പാചകക്കുറിപ്പ്.
പാല്‍പൊടി - 120 ഗ്രാം
മൈദ - 120 ഗ്രാം
ബേക്കിങ് പൗഡര്‍ - 1 1/2 ടീസ്പൂണ്‍
പഞ്ചസാര - 60 ഗ്രാം
പാല്‍ - 50 മില്ലി
റോസ് (എസ്സന്‍സ്) 3 തുള്ളി
നെയ്യ് - വറുക്കുന്നതിന്
വെള്ളം - 50 മില്ലി
പാകം ചെയ്യുന്നവിധം
പാല്‍പൊടി, മൈദ, ബേക്കിങ് പൗഡര്‍ , നെയ്യ്, പാല് എന്നിവ ചേര്‍ത്ത് മയമുള്ള മാവ് തയ്യാറാക്കുക. ഇതു നല്ലതുപോലെ കുഴച്ചശേഷം 20 ചെറിയ ഉരുളകള്‍ ഇതില്‍നിന്നും ഉരുട്ടുക. ഇത് നെയ്യില്‍ കരിയാതെ വറുത്തുകോരുക. പഞ്ചസാരപ്പാനി തയ്യാറാക്കി അരികില്‍ വച്ചിട്ട് വറുത്തുകോരുന്ന ഓരോന്നും പാനിയിലിടുക. |