Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.5788 INR  1 EURO=107.5731 INR
ukmalayalampathram.com
Thu 09th Apr 2026
 
 
പാചകം
  Add your Comment comment
മുട്ട ഫ്രൈഡ് റൈസ് (വീട്ടില്‍ തയാറാക്കാന്‍ എളുപ്പ വഴി)
reporter
വിവാഹ സദ്യക്കു മാത്രം കഴിക്കുന്ന വിഭവമായി ഫ്രൈഡ് റൈസിനെ കാണുന്നവരാണോ മലയാളി? അല്ല. റസ്റ്ററന്റിലേതുപോലെ വീട്ടിലും ഇതുണ്ടാക്കാന്‍ മലയാളികളായ വീട്ടമ്മമാര്‍ക്ക് അറിയാം. എന്നാല്‍ അതിന്റെ ചേരുവയില്‍ ചില വ്യത്യാസങ്ങള്‍ വരുത്തിയാല്‍ ലളിതമായി പാചകം ചെയ്യാം. കോഴി മുട്ട ഉപയോഗിച്ച് ഫ്രൈഡ് റൈസ് ഉണ്ടാക്കാനുള്ള മാര്‍ഗം പറഞ്ഞു തരാം.


വേവിച്ച ചോറ് - 2 കപ്പ്

കോഴി മുട്ട - 6

സവാള - 1

ബീന്‍സ് - കാല്‍ കപ്പ് അരിഞ്ഞത്

കാരറ്റ് - കാല്‍ കപ്പ് അരിഞ്ഞത്

ഇഞ്ചി - ഒരു ചെറിയ കഷണം ചെറുതായി അരിഞ്ഞത്

വെളുത്തുള്ളി - 3 അല്ലി ചെറുതായി അരിഞ്ഞത്

പച്ചമുളക് - ചെറുതായി അരിഞ്ഞത് (നാലെണ്ണം)

മഞ്ഞള്‍പ്പൊടി - കാല്‍ ടി സ്പൂണ്‍

കശ്മീരി ചില്ലി പൌഡര്‍ - 1 ടി സ്പൂണ്‍

ഗരംമസാല - അര സ്പൂണ്‍

സോയ സോസ് - അര ടി സ്പൂണ്‍ (ആവശ്യമെങ്കില്‍)

എണ്ണ - 3 ടേബിള്‍സ്പൂണ്‍

മല്ലിയില - അരിഞ്ഞത്

ഉപ്പ് - ആവശ്യത്തിന്

പാചകം ചെയ്യുന്ന വിധം

ബസുമതി റൈസ്, ഒരു ചെറിയ കഷണം കറുവ പട്ട, ഒരു ഏലക്ക, രണ്ടു ഗ്രാമ്പൂ, ആവശ്യത്തിന് ഉപ്പ് ഇവ ചേര്‍ത്ത് കുഴഞ്ഞു പോകാതെ അരി വേവിച്ച് തണുക്കാന്‍ മാറ്റി വെക്കുക. ചുവടു കട്ടിയുള്ള ഒരു പാനില്‍ എണ്ണ ചൂടാക്കുക. ഇതില്‍ വെളുത്തുള്ളിയും ഇഞ്ചിയും ഇട്ട് വഴറ്റുക . വെളുത്തുള്ളിയുടെ മണം വന്നു തുടങ്ങുമ്പോള്‍ ,സവാള നല്ല ഗോള്‍ഡന്‍ ബ്രൌണ്‍ ആകുന്നതുവരെ വഴറ്റുക. മഞ്ഞള്‍പ്പൊടി,ഗരംമസാലപ്പൊടി.മുളക്‌പൊടി ഇവ ഇട്ട് ഇളക്കുക . അടിച്ചെടുത്ത മുട്ട ഒഴിച്ചു നന്നായി ഇളക്കി തോരന്‍ പരുവത്തിലാക്കുക. അഞ്ചു മിനിറ്റ് എടുക്കും ഈ പരുവത്തില്‍ ആകുവാന്‍. ബീന്‍സ്, കാരറ്റ് എന്നിവ ചേര്‍ക്കുക. രണ്ടു മിനിറ്റ് ഇളക്കുക . ഇപ്പോള്‍ പാനിലുള്ള സാധങ്ങള്‍ക്ക് ആവശ്യമായ കുറച്ച് ഉപ്പ് ചേര്‍ക്കുക. കൂടുതല്‍ ആകരുത്, കാരണം ചോറ് ഉപ്പിട്ട് വേവിച്ചതാണ്. സോയ സോസ് ആവശ്യമെങ്കില്‍ ഈ ഘട്ടത്തില്‍ ചേര്‍ത്ത് ഇളക്കുക. നേരത്തെ വേവിച്ചു വച്ചിരിക്കുന്ന ചോറ് ഈ കൂട്ടിലേക്ക് ചേര്‍ത്ത് ഇളക്കി ,ഒരു മൂന്ന് മിനിറ്റ് അടച്ചു വച്ച് വേവിക്കുക. തീ അണച്ച് മല്ലിയില കൊണ്ട് അലങ്കരിച്ചു ചൂടോടുകൂടി വിളമ്പുക.
 
Other News in this category

 
 




 
Close Window