Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 27th Apr 2024
 
 
മതം
  Add your Comment comment
അബര്‍ഡീനില്‍ വി .ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മ പെരുന്നാളും ഇടവക ദിനവും മെയ് 6 , 7 തീയതികളില്‍
രാജു വേലംകാലാ
വി .ഗീവര്‍ഗീസ് സഹദായുടെ നാമത്തില്‍ സ്‌കോട്ട് ലണ്ടിലെ ഏക ദേവാലയ മായ അബര്‍ഡീന്‍ സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ഇടവകയുടെ കാവല്‍ പിതാവ് വി .ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മ പെരുന്നാളും ഇടവക ദിനവും മെയ് 6 ,7 തീയതികളില്‍ അബര്‍ഡീന്‍ മസ്ട്രിക് ഡ്രൈവിലുള്ള സെന്റ് ക്ലെമെന്റ്‌സ് എപ്പിസ്‌ക്കോപ്പല്‍ പള്ളിയില്‍ ഫാ :മാത്യു എബ്രഹാം ആഴന്തറയുടെ മുഖ്യകാര്മ്മികത്വത്തില്‍ നടക്കും. വി.കുര്ബ്ബനയും, വി.ഗീവര്‍ഗീസ് സഹദായോടുള്ള മദ്ധ്യസ്ഥപ്രാര്ത്ഥന പാരമ്പര്യമായി നടത്തപ്പെടുന്ന പ്രദക്ഷിണം, ആശിര്‍വാദവും, കൈമുത്ത്, നേര്‍ച്ച , ആദ്യഫല ലേലം, നേര്‍ച്ച സദ്യ എന്നിവയോടു കൂടി പൂര്‍വ്വാധികം ഭംഗിയായി ആഘോഷിക്കുന്നു.

ശനിയാഴ്ച വൈകുന്നേരം 6.45 നു വികാരി ഫാ :എബിന്‍ മര്‍ക്കോസ് കൊടി ഉയര്‍ത്തുന്നതോടുകൂടി പെരുന്നാള്‍ ചടങ്ങുകള്‍ ആരംഭിക്കും. തുടര്ന്ന് 7 നു സന്ധ്യാപ്രാര്ത്ഥനയും, ഉണ്ടായിരിക്കും.

ഞായറാഴ്ച രാവിലെ11.45ന് പ്രഭാതനമസ്‌കാരവും തുടര്ന്ന് ഫാ. മാത്യു എബ്രഹാം ആഴന്തറയുടെ മുഖ്യകാര്മ്മികത്വത്തില്‍ വി.കുര്ബ്ബാനയും, വി. ഗീവര്ഗിസ് സഹദാ യോടുള്ള മദ്ധ്യസ്ഥപ്രാര്ത്ഥ്ന, പ്രദക്ഷിണം, ആശീര്‍വാദം , കൈമു ത്ത്, നേര്‍ച്ച, ആദ്യഫല ലേലം, നേര്‍ച്ച സദ്യ എന്നിവ ഉണ്ടായിരിക്കുന്നതാണ്. തുടര്‍ന്ന് കൊടി താഴ്ത്തുന്നതോട് കൂടി ഈ വര്‍ഷത്തെ പെരുന്നാള്‍ ചടങ്ങുകള്‍ അവസാനിക്കും.

എല്ലാവരും വിശ്വാസത്തോടും,പ്രാര്‍ത്ഥനയോടും കൂടി നേര്‍ച്ച കാഴ്ചകളുമായി വന്നു എല്ലാ ചടങ്ങുകളിലും സംബന്ധിച്ച് അനുഗ്രഹീതരാകുവാന്‍ വിശ്വാസികളെ ഭാരവാഹികള്‍ അബെര്‍ഡീന്‍ പള്ളിയിലേക്ക് ക്ഷണിച്ചു.

1 .£ 30 അടച്ചു വി.കുര്ബ്ബാന ഏറ്റുനടത്തുന്നതിനു അവസരം ഉണ്ടായിരിക്കും'
2 . ലേലത്തിനുള്ള ലേല സാധനം എല്ലാ ഭവനങ്ങളില്‍ നിന്നും കൊണ്ടുവരേണ്ടതാണ്
3 . എല്ലാ മാസവും ഒന്നാമത്തെയും മൂന്നാമത്തെയും ഞയറാഴ്ച രാവിലെ 11 .45 നു വി .കുര്ബ്ബാ നയും, തലേ ദിവസം ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് സണ്‍ഡേ സ്‌കൂളും ,7 മണിക്ക് പ്രാര്‍ത്ഥന യോഗവും , തുടര്‍ന്ന് സന്ധ്യാ പ്രാര്‍ത്ഥനയും ഉണ്ടായിരിക്കും .
പള്ളിയുടെ വിലാസം. St .Clements Episcopal Church , Mastrick Drive , AB 16 6 UF ,Aberdeen , Scotland , UK .
കുടുതല്‍ വിവരങ്ങള്‍ക്കും, പള്ളി സംബന്ധമായ എല്ലാ ആവശ്യങ്ങള്ക്കും താഴെ പറയുന്നവരുമായിബന്ധപ്പെടുക.

വികാരി ഫാ: എബിന്‍ മാര്‍ക്കോസ് 07736547476
സെക്രട്ടറി രാജു വേലംകാല 07789411249, 01224 680500
ട്രഷറര്‍ ജോണ്‍ വര്‍ഗീസ് 07737783234, 01224 467104
 
Other News in this category

 
 




 
Close Window