Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഫാഷന്‍
  Add your Comment comment
മുഖത്ത് മറുകുള്ള പെണ്‍കുട്ടികളോട് 24 വയസ്സുള്ള ഈ യുവതിക്ക് ഒന്നേ പറയാനുള്ളൂ
reporter
തന്നെ കാണുന്ന നിരവധി പേര്‍ ചോദിക്കാറുണ്ട് ഇത് ടാറ്റൂ ഒട്ടിച്ചതാണോ ? എന്തു പറ്റി എന്നൊക്കെ എന്നാല്‍ താന്‍ ആ ചോദ്യങ്ങളോട് പ്രതികരിക്കാറില്ലെന്ന് മറിയാന മെന്‍ഡസ് പറയുന്നു.
ജനിച്ചപ്പോള്‍ തന്നെ മുഖത്ത് വലിയ കറുത്ത മറുകുണ്ടായിരുന്ന പെണ്‍കുട്ടിയാണ് മറിയാന മെന്‍ഡസ്. ഇപ്പോള്‍ 24 വയസ്സായ മറിയാന്‍ വളര്‍ന്നപ്പോള്‍ മുഖത്തെ മറുകും കൂടെ വളര്‍ന്നു. ആദ്യം കാണുന്നവര്‍ മുഖത്ത് ടാറ്റൂ ഒട്ടിച്ചിരിക്കുകയാണെന്ന് പലപ്പോഴും തെറ്റിദ്ധരിക്കാറുണ്ടെന്ന് മറിയാന്‍ പറയുന്നു. എന്നാല്‍ അയ്യേ എന്ന് ആളുകള്‍ ആക്ഷേപിച്ച അതേ മറുക് തന്റെ സൗന്ദര്യത്തിന്റെ അടയാളമാക്കിയിരിക്കുകയാണ് മറിയാന. മോഡലിംഗിന്റെ നിരവധി ചിത്രങ്ങള്‍ മാറിയായുടേതായി പുറത്ത് വന്നിരിക്കുകയാണ്.

കുട്ടിയായിരുന്നപ്പോള്‍ ഇത് ശസ്ത്രക്രിയിലൂടെ ഒരു പരിധി വരെ മാറ്റാമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നതാണ്. എന്നാല്‍ മറിയാനയുടെ അമ്മയ്ക്ക് ഭയമായിരുന്നു തന്റെ കുട്ടിക്ക് എന്തെങ്കിലും സംഭവിക്കുമോയെന്ന്. ഇന്ന് ഈ മറുക് തന്റെ സൗന്ദര്യത്തിന്റെ അടയാളമായാണ് മറിയാന കരുതുന്നത്.
 
Other News in this category

 
 




 
Close Window