Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.5788 INR  1 EURO=107.5731 INR
ukmalayalampathram.com
Thu 09th Apr 2026
 
 
പാചകം
  Add your Comment comment
റസ്റ്ററന്റിലെ മെനുവില്‍ കാണുന്ന റൊട്ടി വീട്ടിലുണ്ടാക്കാം
reporter
മുഗള്‍ സാമ്രാജ്യത്തിലെ രാജാക്കന്മാരുടെ പ്രധാന വിഭവമായിരുന്നു റൊട്ടി. മലയാളികളുടെ പൊറോട്ടയില്‍ നിന്നു വ്യത്യസ്തമാണ് റൊട്ടി. പച്ച മാവു കുഴച്ചുണ്ടാക്കുന്ന ബ്രെഡാണ് റൊട്ടിയെന്നു തെറ്റിദ്ധരിക്കരുത്. ഗോതമ്പ് ഉപയോഗിച്ചുണ്ടാക്കുന്ന സ്വാദിഷ്ടമായ പലഹാരമാണ് റോട്ടി.

ചേരുവ:

ഗോതമ്പു പൊടി - 500 ഗ്രാം
പാല്‍ - 200 മില്ലി
യീസ്റ്റ് - ഒരു ടീസ്പൂണ്‍
പഞ്ചസാര - ഒരു ടീസ്പൂണ്‍
ഉപ്പ് - പാകത്തിന്
നെയ്യ് - 2 ടീസ്പൂണ്‍
വെള്ളം - ആവശ്യത്തിന്

പകം ചെയ്യുന്ന വിധം
ഗോതമ്പ് മാവ് തെള്ളിയെടുക്കുക. പാല്‍ ഇളംചൂടില്‍ യീസ്റ്റും പഞ്ചസാരയും ചേര്‍ത്തു പൊങ്ങാന്‍ വെയ്ക്കുക. തെള്ളിയ മാവില്‍ ഈ മിശ്രിതവും ഉപ്പും ചേര്‍ത്തു കുഴക്കുക. ആവശ്യമുണ്ടെങ്കില്‍ വെള്ളവും ചേര്‍ക്കുക.കുഴച്ച മാവ് ഒരു മണിക്കൂര്‍ നേരം അടുപ്പിനടുത്തോ മറ്റോ ഇളം ചൂട് ലഭിക്കുന്ന തരത്തില്‍ പൊങ്ങാന്‍ വെയ്ക്കുക.
പിന്നീട് ഉരുളകളാക്കി പരത്തി നല്ല ചൂടായ തവയില്‍ ചുട്ടെടുക്കുക. റൊട്ടിയുടെ ഇരുവശത്തും നെയ്യ് പുരട്ടി ചൂടോടെ ഉപയോഗിക്കുക.
 
Other News in this category

 
 




 
Close Window