Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 20th Apr 2024
 
 
പാചകം
  Add your Comment comment
കോഴിക്കു കൊഴുപ്പില്ല: അത് അറിയണമെങ്കില്‍ ഇതുപോലെ പാചകം ചെയ്യണം
reporter
കോഴിയിറച്ചിക്കു കൊഴുപ്പില്ല. അത് അറിയുന്നവര്‍ പാചകം ചെയ്യണം. എണ്ണയിലിട്ട് കൊഴുപ്പിച്ച് കോഴിയിറച്ചി തയാറാക്കരുത്. മസാല ഒരുപാട് വാരി വലിച്ച് വീശരുത്. കുരുമുളകുപൊടിയാണ് ഉപയോഗിക്കേണ്ടത്.


ചേരുവ

കോഴിയിറച്ചി þ 1 കിലോ ഗ്രാം
സവാള - 4 എണ്ണം
തക്കാളി - 3 എണ്ണം
പച്ച മുളക് - 2 എണ്ണം
ഇഞ്ചി ,വെളുത്തുള്ളി പേസ്റ്റ് - 2 ടീ സ്പൂണ്‍
കാരറ്റ് - 1 (ചെറുത് )
കുരുമുളക് പൊടി - 1 ടി സ്പൂണ്‍
ഖരം മസാല പൊടി - 1 / 2 ടി സ്പൂണ്‍
മഞ്ഞള്‍ പൊടി - 1/ 2 ടി സ്പൂണ്‍
സോയ സോസ് - 1 / 2 ടി സ്പൂണ്‍
ചില്ലി സോസ് - 1 / 2 ടി സ്പൂണ്‍
കോക്കനട്ട് മില്‍ക്ക് പൌഡര്‍ - 1/ 2 ഗ്ലാസ് കട്ടിയായി കലക്കിയത്
ഉപ്പ് - പാകത്തിന്
മല്ലിയില - കുറച്ച്
എണ്ണ - ആവശ്യത്തിന്


പാകം ചെയ്യുന്ന വിധം

കോഴിയിറച്ചി നന്നായി വൃത്തിയാക്കുക. ഉപ്പും മഞ്ഞളും കുരുമുളക് പൊടിയും അല്പം സോയാസോസും ചില്ലി സോസും ചേര്‍ത്ത് പുരട്ടി വെക്കുക. 2 മിനിറ്റ് കഴിഞ്ഞ് ഒരു ഫ്രൈ പാനില്‍ ഹാഫ് ഫ്രൈ യാക്കി എടുക്കുക. വേറൊരു പാത്രത്തില്‍ എണ്ണ ഒഴിച്ച് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഇട്ടു വഴറ്റുക. സവാളയും കാരറ്റും ഇട്ട് നന്നായി വഴറ്റണം. ഉപ്പും തക്കാളിയും ചേര്‍ത്ത് വീണ്ടും ഇളക്കണം. സോയ സോസ്, ചില്ലി സോസ് കുരുമുളക് പൊടി എന്നിവ ചേര്‍ക്കുക. നന്നായി ബ്രൌണ്‍ കളര്‍ ആക്കുക. ഫ്രൈ ചെയ്തു വെച്ച ചിക്കന്‍ ഇതിനോട് ചേര്‍ത്തിളക്കുക. ഇതിലേക്ക് കലക്കി വെച്ച തേങ്ങാ പാല്‍ ഒഴിക്കുക. നന്നായി വറ്റിച്ച് കുറുക്കി എടുക്കണം. മല്ലിയില ചേര്‍ത്ത് മാറ്റി വെക്കുക.
പാചകം ചെയ്യാന്‍ ശ്രമിക്കുന്നവരുടെ ശ്രദ്ധയ്ക്ക്: ചീനച്ചട്ടി, നോണ്‍ സ്റ്റിക് പാത്രം എന്നിവയില്‍ ഉണ്ടാക്കുക.
 
Other News in this category

 
 




 
Close Window