Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.3561 INR  1 EURO=109.1584 INR
ukmalayalampathram.com
Wed 29th Jul 2026
 
 
മതം
  Add your Comment comment
സോജിയച്ചന്‍ നയിക്കുന്ന അഭിഷേകാഗ്‌നി കണ്‍വന്‍ഷന്‍ ടോട്ടന്‍ഹാമില്‍
തോമസ് കെ. ആന്റണി
സെഹിയോന്‍ യുകെയുടെ അഭിഷേകാഗ്‌നി ഇംഗ്ലീഷ് ടീം നയിക്കുന്ന ശുശ്രൂഷ സോജിയച്ചന്റെ നേതൃത്വത്തില്‍ ടോട്ടന്‍ഹാമിലെ കത്തോലിക്കാ ദേവാലയത്തില്‍ മെയ് മാസം ഇരുപത്തിയേഴാം തീയതി , ശനിയാഴ്ച 2 മണി മുതല്‍ 6 മണി വരെ ക്രമീകരിച്ചിരിക്കുന്നു.
പരിശുദ്ധ ജപമാലയോട് കൂടി ആരംഭിക്കുന്ന ശുശ്രൂഷയില്‍ വിശുദ്ധ കുര്‍ബാന, കുമ്പസാരം, ദൈവ വചനപ്രഘോഷണം, സ്പിരിച്വല്‍ ഷെയറിങ്, ദൈവാനുഭവ സാക്ഷ്യങ്ങള്‍, ദിവ്യകാരുണ്യ ആരാധനയും, സൗഖ്യ ശുശ്രൂഷയും ഉണ്ടായിരിക്കും.

കിഡ്‌സ് ഫോര്‍ കിങ്ഡം, ടീന്‍സ് ഫോര്‍ കിങ്ഡം ടീമുകള്‍ നയിക്കുന്ന കുട്ടികള്‍ക്കായുള്ള പ്രത്യേക ശുശ്രൂഷയും ഉണ്ടായിരിക്കും.

അടുത്ത തലമുറക്കും മറ്റു ജനതകള്‍ക്കും ദൈവ വിശ്വാസം പകര്‍ന്നു കൊടുക്കുന്ന ശുശ്രൂഷ ഇംഗ്‌ളീഷില്‍ ആണ് ക്രമീകരിച്ചിരിക്കുന്നത്.
ടോട്ടന്‍ഹാം ഫുട്ട്‌ബോള്‍ സ്റ്റേഡിയത്തിന്റെ എതിര്‍വശത്തുള്ള ദേവാലയത്തില്‍ സൗജന്യ പാര്‍ക്കിങ് സൗകര്യം ഉണ്ട്.

വിലാസം:
St. Francis De Sales Catholic Church
729 High Rd
Tottenham
London
N17 8AG
കൂടുതല്‍ വിവരങ്ങള്‍ക്ക്:
തോമസ്: 07903867625
 
Other News in this category

 
 




 
Close Window