Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 23rd Apr 2024
 
 
ഫാഷന്‍
  Add your Comment comment
ആത്മാര്‍ഥമായി പരിശ്രമിച്ചാല്‍ പ്രായം ഒന്നിനും തടസ്സമല്ല
reporter
കയ്യില്‍ കിട്ടിയതെല്ലാം തിന്ന് ആസ്വദിച്ചു ഉഴപ്പി നടന്ന ബെന്‍ ജാക്‌സന് 45 വയസെത്തിയപ്പോള്‍ ഒരു മോഹം. ഇങ്ങനെ പറ്റില്ല. വയര്‍ കുറച്ച് ഫിറ്റ് ആകണം. കുഞ്ഞുകുട്ടി പരാധീനതകളുമായി കഴിയുന്ന ഇയാള്‍ ഇനിയെന്ത് ഫിറ്റ് ആകാന്‍ സിക്‌സ് പായ്ക്ക് ഒക്കെ പിള്ളേരു സെറ്റുകള്‍ക്കു പറഞ്ഞിട്ടുള്ളതല്ലേ എന്നാണു കേട്ടവര്‍ ചോദിച്ചത്. പക്ഷേ ബെന്‍ വിട്ടില്ല, നാല്‍പതും കഴിഞ്ഞെങ്കിലും താന്‍ ഫിറ്റ് ആണെന്നു കാണിച്ചു കൊടുക്കാന്‍ തന്നെ തീരുമാനിച്ചു.

ഭക്ഷണനിയന്ത്രണമായിരുന്നു ആദ്യ പടവ്. കാര്‍ബോഹൈഡ്രേറ്റ് കുറച്ചു പ്രോട്ടീന്റെ അളവു കൂട്ടി. ഇടയ്ക്കു കഴിച്ചിരുന്ന സ്‌നാക്‌സ്, ചോക്കലേറ്റ്, ഐസ്‌ക്രീം, ലഡു, എനര്‍ജി ഡ്രിങ്ക് എല്ലാം നിര്‍ത്തലാക്കി. പകരം ദിവസം ആറു തവണ പ്രോട്ടീന്‍ റിച്ച് ഭക്ഷണം. മദ്യം പാടെ ഉപേക്ഷിച്ചു. ആഴ്ചയില്‍ ജിമ്മില്‍ അഞ്ചു ദിവസം വര്‍ക്ക്ഔട്ട്. അങ്ങനെ 12 ആഴ്ച കഴിഞ്ഞപ്പോള്‍ ബെന്‍ സിക്‌സ് പായ്ക്ക്.

ഓരോ ആഴ്ചയിലും ശരീരത്തില്‍ വന്ന മാറ്റങ്ങളുടെ ചിത്രം സഹിതമാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടിരിക്കുന്നത്. ആളുകള്‍ക്ക് ആവേശം കയറാന്‍ ഇനിയെന്തു വേണം. നല്ല ഉറക്കം, ജോലിയില്‍ കൂടുതല്‍ താല്‍പര്യം, കുട്ടികളുടെ അടുത്തു പെരുമാറാന്‍ നല്ല ക്ഷമ, രോഗമില്ലാത്ത ജീവിതം ഇവയൊക്കെ ശരീരം ഫിറ്റ് ആയതോടെ ബോണസായി കിട്ടിയ കാര്യങ്ങളെന്നു ബെന്‍. നാല്‍പതുകളെത്തുമ്പോഴേക്കും വിശ്രമിക്കാറായെന്നു കരുതുന്നവരുടെ ശ്രദ്ധയ്ക്ക്, വേണമെങ്കില്‍ നിങ്ങള്‍ക്കും ആകാം സിക്‌സ്പായ്ക് ഹീറോ.
വികൃതികളായ മൂന്നു മക്കളുടെ പിന്നാലെ ഓടി ക്ഷമനശിച്ച പിതാവ് ക്ഷമ കൂട്ടാനാണ് ജിമ്മില്‍ പോയത്. 12 ആഴ്ച കഴിഞ്ഞപ്പോള്‍ ക്ഷമ കൂടിയെന്നു മാത്രമല്ല വെയ്റ്റ് കുറച്ചു സിക്‌സ് പായ്ക്ക് ആവുകയും ചെയ്ത ആ അച്ഛന്‍ ഇന്ന് കുട്ടികള്‍ക്കു മുന്‍പില്‍ ഹീറോയാണ്. ഭാരം കുറച്ചു സുന്ദരനായതോടെ ക്ഷമ കൂടിയെന്നും കുട്ടികളെ നോട്ടം ഇപ്പോള്‍ രസകരമായ പണിയെന്നും പിതാവ് പറയുന്നു. 45ാം വയസില്‍ കുടവയര്‍ കുറച്ചു സുന്ദരനായ അച്ഛനോട് കുട്ടികള്‍ക്കും പെരുത്തിഷ്ടം.
 
Other News in this category

 
 




 
Close Window