Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.5788 INR  1 EURO=107.5731 INR
ukmalayalampathram.com
Thu 09th Apr 2026
 
 
ഫാഷന്‍
  Add your Comment comment
ഐശ്വര്യ കാറില്‍ നിന്ന് ഇറങ്ങിയാല്‍ അവിടെയാകെ ഒരു വെളിച്ചം പരക്കും, എന്റെ സാറേ...
reporter
ഐശ്വര്യ പതിനാറാം വര്‍ഷമാണ് കാന്‍ ഫിലിം ഫെസ്റ്റിവലില്‍ എത്തുന്നത്. എല്ലാ വര്‍ഷത്തേയും എന്നപോലെ എല്ലാവരേയും ആഷ് ഞെട്ടിച്ചു. കഥകളിലെ സിന്‍ഡ്രല രാജകുമാരിയെപ്പോലെ റെഡ് കാര്‍പ്പെറ്റിലേക്ക് ഐശ്വര്യ ഇറങ്ങി വന്നു. തട്ടത്തിന്‍ മറയത്ത് എന്ന സിനിമയില്‍ നിവിന്‍ പോളി പറയുന്ന ഡയലോഗ് പോലെ ആളുകള്‍ അതു നോക്കി. അവളങ്ങനെ ഉടുത്തൊരുങ്ങി ഇറങ്ങിയപ്പോള്‍ അവിടെ പരന്നൊരു വെളിച്ചം.... എന്റെ സാറേ....
അസലൊരു രാജകുമാരി കണക്കാണ് ഐശ്വര്യ ചുവപ്പു പരവതാനിയില്‍ ചുവടു വച്ചത്. ഒറ്റനോട്ടത്തില്‍
ഒഴുകിക്കിടക്കുന്ന നീലനിറത്തിലുള്ള സിന്‍ഡ്രല ഗൗണില്‍ ഐശ്വര്യ സാധാരണത്തേതിലും അതിസുന്ദരിയായിരുന്നു. ഇറങ്ങി കിടക്കുന്ന നെക്‌ലൈനും ഓഫ്‌ഷോള്‍ഡറും ഗൗണിന്റെ എലഗന്റ് ലുക് കൂട്ടി. ഫിലിപ്പിനോ ഡിസൈനര്‍ മൈക്കല്‍ സിന്‍കോ ആണ് ഈ അതിശയിപ്പിക്കുന്ന വസ്ത്രത്തിനു പിന്നില്‍. നടുവില്‍ നിന്നു വകഞ്ഞെടുത്ത് ഇരുവശത്തും കിടക്കുന്ന നീളന്‍ മുടിയും അതിന് അനുയോജ്യമായ മേക്അപ്പും ആഷിനെ അതീവസുന്ദരിയാക്കി.

മീഡിയ ഇന്ററാക്ഷനു വേണ്ടി ഐശ്വര്യ ധരിച്ച മറ്റു രണ്ടു വസ്ത്രങ്ങളും ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. ഫ്‌ലോറല്‍ ഡിസൈനുകള്‍ നിറഞ്ഞ ഗൗണുകളായിരുന്നു അവ. മകള്‍ ആരാധ്യയ്‌ക്കൊപ്പമാണ് ആഷ് ഇത്തവണ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കാനെത്തിയത്

എന്നത്തെയുംപോലെ പ്രശസ്ത മേക്അപ് ബ്രാന്‍ഡും ഫിലിം ഫെസ്റ്റിവലിന്റെ മേക്അപ് പാര്‍ട്‌നേഴ്‌സുമായ ലോറിയല്‍ പാരീസിനു വേണ്ടിയാണ് ഐശ്വര്യ കാനില്‍ ചുവടുവെക്കുന്നത്. 2012ലാണ് ആദ്യമായി ഐശ്വര്യ കാനിന്റെ സാന്നിധ്യമായെത്തുന്നത്, അന്നുതൊട്ട് ഇന്നുവരെ ഫാഷന്‍ പ്രേമികളെല്ലാം ഉറ്റുനോക്കുന്നതും ആഷിനെ തന്നെയാണ്.
കഴിഞ്ഞില്ല വിശേഷം. റെഡ് കാര്‍പറ്റിലെ തന്റെ അവസാന ദിവസവും എന്നത്തെയുംപോലെ ഐശ്വര്യ ഗംഭീരമാക്കി. കഴിഞ്ഞ ദിവസം നീലനിറത്തിലുള്ള സിന്‍ഡ്രല ഗൗണില്‍ രാജകുമാരിയെ അനുസ്മരിപ്പിക്കും വിധത്തിലാണ് ഐശ്വര്യ അവതരിച്ചതെങ്കില്‍ ഇക്കുറി അതിനേക്കാളല്‍പം കൂടി മനോഹരമായ ലുക്കിലാണ് താരം എത്തിയത്. ചുവപ്പു പരവതാനിയോട് ഇണങ്ങി നില്‍ക്കും വിധത്തിലുളള കടുംചുവപ്പു നിറമുള്ള ഗൗണ്‍ ധരിച്ചാണ് ആഷ് വന്നത്. ലേയേ!ഡ് സ്‌കര്‍ട്ടുകള്‍ക്കു സമാനമായ ഓഫ്‌ഷോള്‍ഡര്‍ ഗൗണില്‍ ഒരു പാവക്കുട്ടിയെപ്പോല്‍ തോന്നിക്കുന്നതായിരുന്നു ആഷിന്റെ ലുക്ക്.
മുടിയിഴകള്‍ വിടര്‍ത്തിയിട്ട് ഡയമണ്ട് ഇയര്‍ റിങ്‌സ് ഇട്ട് റൂബി ലിപ്‌സും ഹെവി ഐലാഷവുമൊക്കെയായി ക്ലാസി മേക്അപ്പിലാണ് ഐശ്വര്യ അവതരിച്ചത്. മകള്‍ ആരാധ്യയ്‌ക്കൊപ്പമാണ് ആഷ് ഇത്തവണ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കാനെത്തിയത്. അതുകൊണ്ടുതന്നെ മുമ്പത്തെ കാന്‍ ഫെസ്റ്റിവലുകളേക്കാള്‍ ആഷിന് ഒരല്‍പം സ്‌പെഷല്‍ കൂടിയാകും ഇത്തവണത്തേത്. റെഡ് കാര്‍പറ്റിലേക്ക് ഒരുങ്ങി എത്തുന്നതിനു തൊട്ടുമുമ്പുവരെ മകള്‍ക്കൊപ്പം നില്‍ക്കുന്ന ഐശ്വര്യയുടെ ഫോട്ടോകളും വിഡിയോകളുമൊക്കെ വൈറലായിട്ടുണ്ട്.

കഴിഞ്ഞ പതിനഞ്ചു വര്‍ഷവും കാനില്‍ തന്റേതായ ഫാഷന്‍ സിഗ്‌നേച്ചര്‍ പതിപ്പിക്കാന്‍ കഴിഞ്ഞ താരമാണ് ഐശ്വര്യ. ചിലപ്പോഴൊക്കെ ഐശ്വര്യയുടെ ഫാഷന്‍ തിരഞ്ഞെടുപ്പുകള്‍ പാളിയപ്പോഴും ആരാധകര്‍ അവരെ കൈവിട്ടില്ല. 2003ല്‍ ഒരു നിയോണ്‍ ഗ്രീന്‍ സാരിയും പിങ് ഗൗണും ധരിച്ചപ്പോഴാണ് ആഷ് ഏറ്റവുമധികം പഴികള്‍ കേട്ടത്. 2012ല്‍ കുഞ്ഞുണ്ടായതിനെത്തുടര്‍ന്ന് അല്‍പം വണ്ണംവച്ച് കാനില്‍ എത്തിയപ്പോഴും ആഷിനെ പലരും കുറ്റപ്പെടുത്തി.

എന്തായാലും ഇത്തവണത്തെ കാനില്‍ ഐശ്വര്യയുടെ കുറവുകള്‍ നോക്കി നടന്നവര്‍ക്ക് വായടയ്ക്കാം, കാരണം അത്രത്തോളം എലഗന്റ് ലുക്കിലാണ് താരം റെഡ് കാര്‍പറ്റില്‍ ചുവടുവച്ചത്. ഇത്തവണ തന്റെ എക്കാലത്തെയും സൂപ്പര്‍ഹിറ്റുകളിലൊന്നായ ദേവദാസ് എന്ന ചിത്രവും ഐശ്വര്യ കാനില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. 2012ലാണ് ആദ്യമായി ഐശ്വര്യ കാനിന്റെ സാന്നിധ്യമായെത്തുന്നത്.
 
Other News in this category

 
 




 
Close Window