Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഫാഷന്‍
  Add your Comment comment
എഴുപതു വയസ്സുകാരി പറക്കുന്ന വിമാനത്തില്‍ നിന്നു പുറത്തേക്കു ചാടി
reporter
സുവോ ഷഫി എന്ന എഴുപതുവയസ്സുകാരിയുടെ സ്വദേശം ചൈനയാണ്. സാഹസീകത എന്നും മുത്തശ്ശിക്കിഷ്ടമായിരുന്നു. അങ്ങനെയാണ് സ്‌കൈഡൈവിങ് ചെയ്യാന്‍ മുത്തശ്ശി തീരുമാനിക്കുന്നത്. മക്കളോടും ബന്ധുക്കളോടും ഈ കാര്യം പറഞ്ഞാല്‍ അവര്‍ സമ്മതിക്കില്ലെന്നുറപ്പാണ്. അതുകൊണ്ട് കൊച്ചുമക്കളോടു മാത്രം കാര്യം പറഞ്ഞു. മുത്തശ്ശിയുടെ ആഗ്രഹത്തിന് കൂട്ടുനില്‍ക്കാന്‍ അവര്‍ തയാറായി.

അങ്ങനെ 4000 മീറ്റര്‍ മുകളില്‍ പൊങ്ങിപ്പറക്കുന്ന വിമാനത്തില്‍ നിന്ന് മുത്തശ്ശി സ്‌കൈഡൈവിങ് ചെയ്തു. സ്‌കൈഡൈവിങ് ചെയ്തപ്പോള്‍ പേടിയൊന്നും തോന്നിയില്ലെന്നും അടുത്തതായി പാരാസെയ്‌ലിങ് ചെയ്യണമെന്നാണ് തന്റെ ആഗ്രഹമെന്നും അതും മകനോ ബന്ധുക്കളോ അറിയരുതെന്നും മുത്തശ്ശി പറയുന്നു. തന്റെ ആഗ്രഹങ്ങള്‍ക്കു കൂട്ടായി കൊച്ചുമക്കള്‍ ഉള്ളപ്പോള്‍ തനിക്കു ടെന്‍ഷന്റെ ആവശ്യമേയില്ലെന്നാണ് മുത്തശ്ശിയുടെ പക്ഷം.
സ്ത്രീകളുടെ ആഗ്രഹങ്ങള്‍ക്ക് ആരും എക്‌സപയറി ഡേറ്റ് നിശ്ചയിച്ചിട്ടില്ല എന്നാണ് എഴുപതുവയസ്സുകാരി മുത്തശ്ശിയുടെ വിശ്വാസം. അതുകൊണ്ടാണ് മനസ്സിലൊരു മോഹം തോന്നിയപ്പോള്‍ സ്വന്തം മകനോടുപോലും പറയാതെ കൊച്ചുമക്കളെ കൂട്ടുപിടിച്ച് മുത്തശ്ശി പറക്കാന്‍ പോയത്.
 
Other News in this category

 
 




 
Close Window