Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഫാഷന്‍
  Add your Comment comment
32 ലക്ഷത്തിന്റെ ജാക്കറ്റ് ധരിച്ച് മെലാനിയ ലോകം മുഴുവന്‍ ശ്രദ്ധ നേടി
reporter
ഇക്കുറി വാര്‍ത്തകളില്‍ നിറഞ്ഞത് യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ ഭാര്യ മെലാനിയ ധരിച്ച ഫ്‌ലോറല്‍ ജാക്കറ്റാണ്. ഇറ്റലിയിലെ സിസിലിയില്‍ എത്തിയപ്പോള്‍ മെലാനിയ അണിഞ്ഞ കളര്‍ഫുള്‍ ജാക്കറ്റിന് ഏറെ പ്രശംസ ലഭിച്ചിരുന്നു. യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ വിദേശപര്യടനവേളയില്‍ ട്രംപിനേക്കാള്‍ വാര്‍ത്തകളില്‍ നിറഞ്ഞത് ഭാര്യ മെലാനിയയാണ്. ചിലപ്പോഴൊക്കെ മെലാനിയയുടെ പ്രസ്താവനകളും ട്വീറ്റുകളും വാര്‍ത്തകളേക്കാളേറെ വിവാദങ്ങളാണ് സൃഷ്ടിച്ചത്.

ടോച്ചേ ആന്‍ഡ് ഗബാന ഡിസൈന്‍ ചെയ്ത ഫ്‌ലോറല്‍ ആപ്ലിക്ക്ജാക്കറ്റാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. ജാക്കറ്റിന്റെ ഭംഗികൊണ്ടു മാത്രമല്ല വിലകൊണ്ടു കൂടിയാണ് ഇത് ശ്രദ്ധേയമായത്. ജി 7 ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് ട്രംപിനൊപ്പം മെലാനിയ എത്തിയത്.

മുപ്പത്തിരണ്ടു ലക്ഷത്തിലധികം വില വരുന്ന ജാക്കറ്റാണ് മെലാനിയ ധരിച്ചത്. ജാക്കറ്റിനെ വിലയെപ്പറ്റിയുള്ള വാര്‍ത്തകള്‍ പ്രചരിക്കുമ്പോഴും ഇക്കാര്യത്തില്‍ വൈറ്റ് ഹൗസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
 
Other News in this category

 
 




 
Close Window