|
കോഴിയിറച്ചി വേവിച്ച് മാവില്‍ പൊതിഞ്ഞ് വില്‍ക്കുന്ന വമ്പന്‍ കമ്പനികളുടെ തന്ത്രം പൊളിക്കാം. വീട്ടില്‍ത്തന്നെ ചിക്കന്‍ ട്രെന്‍ഡേഴ്‌സ് ഉണ്ടാക്കാം. ബേക്ക്ഡ് ഐറ്റമല്ലേ, അതിനൊക്കെ നമ്മുടെ അടുക്കളയില്‍ സൗകര്യമുണ്ട്. പക്ഷേ, നമ്മളാരും ശ്രമിക്കാറില്ല. ഇതൊന്നു പരീക്ഷിച്ചു നോക്കൂ.
ചേരുവകള്‍ ഇങ്ങനെ:
ചിക്കന്‍ ലെഗ്‌സ് - 1/2 കിലോ
മൈദ - 1 1/2 കപ്പ്
മുട്ട അടിച്ചത് - 2 എണ്ണം
പാല്‍ - 1/4 കപ്പ്
റൊട്ടിപ്പൊടി - 2 കപ്പ്
ഉപ്പും കുരുമുളകും - പാകത്തിന്
ഇനി ഈ കൗതുകകരമായ വിഭവം തയ്യാറാക്കുന്നതിനുള്ള വഴികള്‍ പറയാം.
ഓവന്‍ 175 ഡിഗ്രി സെല്‍ഷ്യസില്‍ ചൂടാക്കിയിടുക. ചിക്കനില്‍ ഉപ്പും കുരുമുളകും പുരട്ടി വയ്ക്കുക. ഇത് മൈദയില്‍ ഇട്ട് ഉരുട്ടിയെടുത്ത് മാറ്റി വയ്ക്കുക. മുട്ട അടിച്ചതില്‍ പാലൊഴിച്ച് ഇളക്കി ചിക്കന്‍ കാലുകള്‍ അതില്‍ മുക്കിയെടുക്കുക. ഇത് റൊട്ടിപ്പൊടിയില്‍ ഉരുട്ടിയെടുക്കുക. വീണ്ടും ഒരിക്കല്‍ കൂടി ചിക്കന്‍ മുട്ട പാല്‍കൂട്ടില്‍ മുക്കി റൊട്ടിപ്പൊടിയില്‍ ഉരുട്ടി എടുത്ത് ഓവനില്‍ വച്ച് ബ്രൗണ്‍ നിറമാകുന്നതുവരെ ബേക്ക് ചെയ്‌തെടുക്കുക. |