സംഗതി വിദേശിയാണ്. എന്നാലും നമുക്കു വീട്ടില്‍ തയാറാക്കാം. അതിനു വലിയ അധ്വാനമൊന്നും ആവശ്യമില്ല. അത്യാവശ്യം അടുക്കള പാചകം അറിഞ്ഞിരുന്നാല്‍ മതി. ഇനി പാചകത്തിലേക്കു കടക്കാം.
ചേരുവ:
മുട്ട - 3 എണ്ണം
തേന്‍ - 2 ടേബിള്‍ സ്പൂണ്‍
ഓറഞ്ച് ജ്യൂസ് - 1/4 കപ്പ്
വീറ്റ് ബ്രഡ് - 6 കഷണം
ബട്ടര്‍ - 2 ടേബിള്‍ സ്പൂണ്‍
ചെറിപ്പഴം - അരിഞ്ഞത് ( അലങ്കരിക്കാന്‍)
മേപ്പിള്സിറപ്പ് - കുറച്ച്
പാകം ചെയ്യുന്നവിധം
ഓവന് 200 ഡിഗ്രി സെല്‍ഷ്യസില്‍ ചൂടാക്കിയിടുക. ഒരു ബൗളില്‍ മുട്ടയും തേനും ഓറഞ്ച് ജ്യൂസും ഒരുമിച്ചെടുത്ത് നന്നായി അടിച്ച് യോജിപ്പിച്ചെടുക്കുക. ഇതിലേക്ക് ബ്രഡ് കഷണങ്ങള്‍ ഇട്ടുവയ്ക്കുക. ഒരു ഗ്ലാസ് ബേക്കിംഗ് ഡിഷില്‍ ബട്ടര്‍ പുരട്ടിവയ്ക്കുക. മുകളില്‍ അല്‍പ്പം ഗോതമ്പുപൊടി വിതറുക. ശേഷം കുതിര്‍ത്തുവച്ചിരിക്കുന്ന ബ്രഡ് കഷണങ്ങള്‍ അതിനുമുകളില്‍ നിരത്തുക. വീണ്ടും അല്‍പ്പം ഗോതമ്പുപൊടി വിതറുക. 30 മിനിറ്റ് ബേക്ക് ചെയ്തെടുത്ത ശേഷം മുകളില്‍ അല്‍പ്പം മേപ്പിള്‍ സിറപ്പൊഴിച്ച് ചെറിപ്പഴം അരിഞ്ഞതും വിതറി മുറിച്ച് വിളമ്പാം. |