Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഫാഷന്‍
  Add your Comment comment
യോഗാസനം ചെയ്ത് 13 വയസ്സുകാരി ആരോഗ്യത്തില്‍ പുതിയ പാഠം രചിച്ചു
reporter
യോഗയിലെ ഏറ്റവും പ്രയാസമേറിയ ആസനം ഒരു മിനിറ്റിനുള്ളില്‍ 15 തവണ ചെയ്ത ഈ പെണ്‍കുട്ടി കാണികളെ ശരിക്കും ഞെട്ടിച്ചു. കര്‍ണാടക സ്വദേശിനിയായ ഖുഷി (13) ആണ് അസാമാന്യ മെയ്‌വഴക്കത്തോടെ 'നിരാലംബ പൂര്‍ണ ചക്രാസന' എന്ന ആസനം കാണികള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിച്ചത്. മൈസൂരിലെ ആര്‍.ബി.ഐ നഗര്‍ കമ്മ്യൂണിറ്റി ഹാളിലായിരുന്നു ഈ കൗമാരക്കാരിയുടെ പ്രകടനം.

പ്രദേശവാസികള്‍ മാത്രമല്ല, ഗോള്‍ഡണ്‍ ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ് പ്രതിനിധികളും യോഗാ പ്രകടനം കാണാന്‍ എത്തിയിരുന്നു. പരിശീലന സമയത്ത് മിനിറ്റില്‍ 13 തവണയാണ് ഇവള്‍ നിരാലംബ പൂര്‍ണ ചക്രാസന ചെയ്തത്. എന്നാല്‍ പ്രദര്‍ശന വേദിയില്‍ എത്തിയപ്പോള്‍ 15 തവണ ചെയ്ത് എല്ലാവരേയും അമ്പരപ്പിക്കാന്‍ അവള്‍ക്ക് കഴിഞ്ഞു. വേള്‍ഡ് റെക്കോര്‍ഡും നേടിയാണ് അവള്‍ മടങ്ങിയത്.മൂന്നു വര്‍ഷം മുന്‍പാണ് ഖുഷി യോഗ പരിശീലനം ആരംഭിച്ചത്. ഇതിനകം തന്നെ നിരവധി ദേശീയ, അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ ഖുഷിക്ക് ലഭിച്ചിട്ടുണ്ട്.
 
Other News in this category

 
 




 
Close Window