ചായ, കാപ്പി ശീലങ്ങള്‍ ലോകമെമ്പാടുമുള്ളവര്ക്കുള്ളതാണ്. എന്നാല്‍ ഒരു പരിധിയില്‍ കവിഞ്ഞാല്‍ ഇത് അനാരോഗ്യമാകും. വേണ്ട രീതിയിലുപയോഗിച്ചാല്‍ ആരോഗ്യത്തെ സഹായിക്കുകയും ചെയ്യും. കട്ടന്‍ ചായയുടെ കാര്യം തന്നെയെടുക്കാം. കട്ടന്‍ ചായ ആരോഗ്യത്തിന് നല്ലതാണെന്നാണ് പൊതുവെ പറയപ്പെടുന്നത്.
എളുപ്പത്തിലുള്ള ദഹനത്തിന് സഹായിക്കുന്ന പെപ്പര്‍ മിന്റ് ചായയുടെ ദിവസേനയുള്ള ഉപയോഗം വലിയ തോതില്‍ കലോറി ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.
മിന്റ് ചായ
ഒരു പാത്രം വെള്ളത്തിന് മിന്റ് ഇല ഉണക്കിയത് ഒരു സ്പൂണ്‍ എന്ന അളവില്‍ ചൂടുവെള്ളത്തില്‍ ചേര്‍ത്ത് തിളപ്പിക്കുക. അഞ്ചു മിനിറ്റ് തിളപ്പിച്ച ശേഷം അടുപ്പില്‍ നിന്നും മാറ്റി അരിച്ചെടുക്കുക. ശേഷം ആവശ്യമെങ്കില്‍ തേനും ചേര്‍ത്ത് കുടിക്കാം.
ശരീരത്തിനുള്ളിലെ ജൈവിക വിഷത്തിന്റെ (ടോക്സിന്‍സ്) അളവ് കുറയ്ക്കാന്‍ സഹായിക്കുന്നു എന്നതാണ് റോസ് ടീയുടെ ഏറ്റവും വലിയ പ്രത്യേകത. മലബന്ധം ക്രമീകരിക്കുന്നതോടൊപ്പം ദഹനത്തെയും ശരിയായ രീതിയിലാക്കാന്‍ റോസ് ടീ സഹായിക്കുന്നു.
റോസ് ടീ തയ്യാറാക്കുന്ന വിധം
അഞ്ചോ ആറോ വാടാത്ത റോസാപ്പൂവിതളുകള്‍ ഒരു ടീസ്പൂണ്‍ തേയിലപ്പൊടിയോടൊപ്പം തിളപ്പിക്കുക. അഞ്ചു മിനിറ്റിന് ശേഷം അടുപ്പില്‍ നിന്നും മാറ്റി അരിച്ചെടുത്ത് ഉപയോഗിക്കാം. |