Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.5788 INR  1 EURO=107.5731 INR
ukmalayalampathram.com
Thu 09th Apr 2026
 
 
ഫാഷന്‍
  Add your Comment comment
വീട്ടിലുണ്ടാക്കുന്ന മൊബൈല്‍ ഫോണ്‍ കവറുകളുടെ തരംഗം
reporter
നിത്യജീവിതത്തില്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് മൊബൈല്‍ ഫോണ്‍. എന്നാല്‍ മൊബൈല്‍ ഫോണ്‍ എത്രപേര്‍ സുരക്ഷിതമായി ഉപയോഗിക്കുന്നുണ്ട്? കൈയില്‍ നിന്നറിയാതൊന്ന് താഴെ വീണാല്‍ പിന്നെ ഒന്നും പറയേണ്ട.

അതോടെ അടുത്ത ഫോണ്‍ വാങ്ങാനുള്ള തയ്യാറെടുപ്പായി. ഈ പ്രശ്‌നങ്ങളില്‍ നിന്നു ഫോണിന് രക്ഷ നേടാനുള്ള മാര്‍ഗ്ഗമാണ് ഫോണ്‍ കവറുകള്‍.

മൊബൈല്‍ ഫോണിന് അനുയോജ്യമായ കവറുകള്‍ സ്വയം ഡിസൈന്‍ ചെയ്യാവുന്നതേയുള്ളൂ. വീട്ടില്‍ ലഭ്യമായ സാമഗ്രികള്‍ കൊണ്ട് ചെലവുകുറഞ്ഞ മാര്‍ഗ്ഗങ്ങളില്‍ ഫോണ്‍ കവര്‍ നിര്‍മ്മിക്കാം.

മൊബൈല്‍ കവറിന് മുകളിലായി പശ തേക്കുക. ആദ്യത്തെ വരിയില്‍ നിറയെ വെള്ളനിറത്തിലുള്ള മുത്തുകള്‍ ഒട്ടിക്കുക. അടുത്ത വരിയില്‍ പശ തേച്ച് പച്ച നിറത്തിലുള്ള മുത്തുകള്‍ അടുക്കിയടുക്കി വയ്ക്കുക. തുടര്‍ച്ചയായി ഇത് മൊബൈല്‍ കവറില്‍ മുഴുവനായും ചെയ്യുക.

വെള്ളയും പച്ചയും ഇടകലര്‍ത്തി വേണം മുത്തുകള്‍ ഒട്ടിക്കേണ്ടത്. ഇതിന് ശേഷം ചുവപ്പ് നിറത്തിലുള്ള പേപ്പര്‍ ഉപയോഗിച്ച് ഇഷ്ടമുള്ള ആകൃതിയില്‍ പൂക്കളോ, പക്ഷികളോ, പാവക്കുട്ടിയോ വെട്ടിയെടുക്കുക. അതിന് ശേഷം ചുവപ്പ് പേപ്പറില്‍ വെട്ടിയെടുത്ത രൂപത്തെ മൊബൈല്‍ കവറില്‍ ഒട്ടിക്കുക. അടിപൊളി മൊബൈല്‍ കവര്‍ തയ്യാര്‍.
 
Other News in this category

 
 




 
Close Window