Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.5788 INR  1 EURO=107.5731 INR
ukmalayalampathram.com
Thu 09th Apr 2026
 
 
പാചകം
  Add your Comment comment
നെയ്‌ച്ചോറ് ഇനി വീട്ടിലുണ്ടാക്കാം
reporter
റസ്റ്ററന്റില്‍ കിട്ടുന്ന അതേ സ്വാദോടെ നെയ്‌ച്ചോറ് വീട്ടിലുണ്ടാക്കാം. ചേരുവകള്‍ അറിയുന്നതിനൊപ്പം വേവിന്റെ അളവു കൂടി മനസ്സിലാക്കണം. ഇതു രണ്ടും മനസ്സിലാക്കിയാല്‍ സ്വയമ്പന്‍ നെയ്‌ച്ചോറ് വീട്ടില്‍ തയാറാക്കാം.

ചേരുവകള്‍ ഇങ്ങനെ:

ബസ്മതി റൈസ് - 3 കപ്പ്
ചൂട് വെള്ളം - 6 കപ്പ്
നെയ്യ് - 2 സ്പൂണ്‍
നാരങ്ങ - ഒരെണ്ണം
സവോള അരിഞ്ഞത് - 1
പട്ട , ഗ്രാമ്പു , ഏലക്ക , കുരുമുളക് - പാകത്തിന്
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - അര ടീ സ്പൂണ്‍
കാരറ്റ് - അര കപ്പ് (അരിഞ്ഞത്)
നട്‌സ് , കിസ്സ്മിസ് - ആവശ്യത്തിന്
മല്ലിയില - ആവശ്യത്തിന്

ഉപ്പ് - ആവശ്യത്തിന്


തയാറാക്കുന്ന വിധം

പാനില്‍ നെയ്യൊഴിച്ച് ചൂടാവുമ്പോള്‍ പട്ട , ഗ്രാമ്പു , ഏലക്ക , കുരുമുളക് ,സവോള , ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് , കാരറ്റ് ഇത്രേം ചേര്‍ത്ത് വഴറ്റിയ ശേഷം അരി ചേര്‍ത്ത് 5 മിനിറ്റ് വഴറ്റുക .ചൂട് വെള്ളം , നാരങ്ങ നീര് , ഉപ്പു ചേര്‍ത്ത് ചെറിയ തീയില്‍ അടച്ചു വെച്ച് വേവിക്കുക .ഇടയ്ക്കു പൊടിഞ്ഞു പോകാതെ ഇളക്കി കൊടുക്കണം .മല്ലിയില ചേര്‍ക്കുക .വെള്ളം നന്നായി വറ്റിയതിനു ശേഷം തീ ഓഫ് ചെയ്യാം. നട്‌സ്, കിസ്സ്മിസ് , സവോള വറുത്തത് എന്നിവ ഇട്ട ശേഷം പാത്രത്തിലേക്ക് കോരിയെടുത്ത് ചൂടോടെ കഴിക്കാം.
 
Other News in this category

 
 




 
Close Window