Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.5788 INR  1 EURO=107.5731 INR
ukmalayalampathram.com
Thu 09th Apr 2026
 
 
പാചകം
  Add your Comment comment
കോഴിയിറച്ചി സ്റ്റൂ
reporter
കോഴിയിറച്ചി ഉപയോഗിച്ച് സ്റ്റൂ ഉണ്ടാക്കാം. സാധാരണ ചിക്കന്‍ കറി കഴിച്ച് മടുപ്പു തോന്നുമ്പോള്‍ ഈ പാചക രീതിയൊന്നു പരീക്ഷിക്കാം. വീട്ടില്‍ കോഴിക്കറി ഉണ്ടാക്കുന്നതില്‍ നിന്നു വലിയ വ്യത്യാസമൊന്നുമില്ല പാചക രീതിക്ക്. അതേസമയം സ്വാദിന് വലിയ വ്യത്യാസമുണ്ട്.


കോഴിയിറച്ചി - 1 കിലോ
സവാള - 2 എണ്ണം
ഉരുളക്കിഴങ്ങ് - 2 എണ്ണം ( ചെറുത് )
വെളുത്തുള്ളി - 56 അല്ലി
ഇഞ്ചി - ചെറിയ കഷ്ണം
ഗ്രാമ്പൂ - 3 എണ്ണം
തേങ്ങാപ്പാല്‍ - അര കപ്പ് (ഒന്നാം പാല്‍)
തേങ്ങാപ്പാല്‍ - ഒന്നര കപ്പ് (രണ്ടാം പാല്‍)
പെരുംജീരകം - ഒരു നുള്ള്
കാരറ്റ് ഒരെണ്ണം
കറുവാപ്പട്ട - ഒരു ചെറിയ കഷ്ണം
ഏലക്കായ - 2 എണ്ണം
പച്ചമുളക് - 67 എണ്ണം
ഗരം മസാല - അര ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി - കാല്‍ ടീസ്പൂണ്‍
കുരുമുളക് പൊടി - ഒരു ടേബിള്‍സ്പൂണ്‍
ചെറുനാരങ്ങാ നീര് - ഒരു ടീസ്പൂണ്‍
എണ്ണ - ഒന്നര ടേബിള്‍സ്പൂണ്‍
കറിവേപ്പില - ഒരു തണ്ട്
നെയ്യ് - ഒരു ടീസ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

കോഴിയിറച്ചി അല്പം കുരുമുളക് പൊടിയും മഞ്ഞള്‍ പൊടിയും ഗരംമസാലയും ചേര്‍ത്ത് ഒരു മണിക്കൂര്‍ മാരിനേറ്റ് ചെയ്യുക. ഉരുളക്കിഴങ്ങും കാരറ്റും വേവിച്ച് ചെറിയ കഷ്ണങ്ങളായി അരിയുക. ആദ്യം ഒരു പാനില്‍ എണ്ണ ചൂടാക്കുക, ശേഷം നെയ്യ് ചേര്ക്കു ക. അടിക്കട്ടിയുള്ള പാത്രം ആണ് നല്ലത്. ഇതിലേക്ക് അല്പം കറിവേപ്പില, ഗ്രാമ്പൂ, കറുവാപ്പട്ട, ഏലക്കായ് എന്നിവ ഇട്ട് വഴറ്റുക. ഇഞ്ചിയും വെളുത്തുള്ളിയും അരച്ച് ഇതിലേക്ക് ചേര്‍ക്കുക. ഇതിലേക്ക് ചീന്തിയെടുത്ത പച്ചമുളകും അരിഞ്ഞ സവാളയും ചേര്‍ത്ത് ഒരു ഇളം ബ്രൌണ്‍നിറം ആകുന്നത് വരെ വഴറ്റുക. ഇതിലേക്ക് മാരിനേറ്റ് ചെയ്ത ചിക്കന്‍ ചേര്‍ക്കുക. ഇപ്പോള്‍ നമുക്ക് രണ്ടാം പാല്‍ ചേര്‍ക്കാം. ആവശ്യത്തിന് ഉപ്പും, കുരുമുളക് പൊടിയും, ജീരകവും ചേര്‍ത്ത് ഇളക്കുക. ശേഷം ഉരുളക്കിഴങ്ങ്, കാരറ്റ് കഷ്ണങ്ങള്‍ ചേര്‍ക്കുക. ഇനി അല്പ നേരം പാന്‍ അടച്ചു വച്ച് വേവിക്കുക. ചെറു ചൂടില്‍ വേവിച് ഗ്രേവി കട്ടിയായി വരുമ്പോള്‍ തീ ഓഫ് ചെയ്യുക, ശേഷം ഒന്നാം പാല്‍ ചേര്‍ക്കുക, കൂടെ ചെറുനാരങ്ങാ നീരും, കുറച്ച് കറിവേപ്പിലയും കുരുമുളക് പൊടിയും ചേര്‍ക്കുക.
 
Other News in this category

 
 




 
Close Window