Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 24th Apr 2024
 
 
പാചകം
  Add your Comment comment
ബേക്കിംഗ് സോഡ വെള്ളത്തില്‍ കലര്‍ത്തി പച്ചക്കറികള്‍ മുക്കി വയ്ക്കുക: അടുക്കള ടിപ്‌സ്
reporter
കറിവേപ്പില, മല്ലിയില, ചീര, എന്നിവ ഉപ്പും മഞ്ഞളുമിട്ട വെള്ളത്തില്‍ മുക്കി വയ്ക്കാം.

നല്ല മിനുത്തിരിക്കുന്ന ആപ്പിളിനു മുകളില്‍ കേടാകാതിരിക്കാന്‍ വാക്‌സ് പുരട്ടാറുണ്ട്. ഇത് നല്ലപോലെ ഉരച്ചു കഴുകിയാലേ പോകൂ. അല്ലെങ്കില്‍ ചെറുചൂടുള്ള വെള്ളത്തില്‍ ഇട്ടു വയ്ക്കുക.

അല്‍പം ബേക്കിംഗ് സോഡ വെള്ളത്തില്‍ കലര്‍ത്തി ഇതില്‍ പച്ചക്കറികള്‍ മുക്കി വയ്ക്കാം.

ക്യാബേജിന്റെ പുറത്തായിരിക്കും കീടനാശികള്‍ പറ്റുക. പുറത്തെ രണ്ടുമൂന്ന് ഇതളുകള്‍ പൊളിച്ചു കളയുക.

പച്ചക്കറി ഞെട്ടുകളില്‍ കൂടുതല്‍ രാസവസ്തുക്കള്‍ പറ്റിപ്പിടിക്കാന്‍ സാധ്യത കൂടുതലാണ്. ഞെട്ടു നീക്കി മാത്രം ഇവ മുറിക്കുകയും ഉപയോഗിക്കുകയും ചെയ്യുക.

പച്ചക്കറികളുടേയും പഴങ്ങളുടേയും തൊലി നീക്കിയാല്‍ വിഷവസ്തുക്കളും പോയിക്കിട്ടും. തൊലി കളയാന്‍ സാധിക്കുന്നവയുടെ തൊലി കളഞ്ഞ് ഉപയോഗിക്കുക.

ഇലക്കറികള്‍ വാങ്ങി അധിക ദിവസം വച്ചിരിക്കരുത്. ഇവ ഫ്രിഡ്ജില്‍ സൂക്ഷിക്കുകയും വേണം. പേപ്പറില്‍ പൊതിഞ്ഞു സൂക്ഷിക്കുന്നതാണ് കൂടുതല്‍ നല്ലത്. വാടിപ്പോയിട്ടുണ്ടെങ്കില്‍ ഇവ കറിക്കെടുക്കുന്നതിന് അല്‍പം മുന്‍പ് ഉപ്പിട്ട വെള്ളത്തില്‍ മുക്കി വച്ചാല്‍ മതിയാകും.

പാചക എണ്ണകള്‍ ചൂടേല്‍ക്കുന്ന സ്ഥലത്ത് വയ്ക്കരുത്. ഇത് ഇവയുടെ ഗുണം കുറയ്ക്കും. പെട്ടെന്ന് കേടാവുകയും ചെയ്യും. ഗ്യാസ് സ്റ്റൗ, മൈക്രോവേവ് എന്നിവയ്ക്കടുത്തു നിന്ന് ഇവ മാറ്റി സൂക്ഷിക്കുക. അതുപോലെ ഒരു തവണ പാചകത്തിന് ഉപയോഗിച്ച എണ്ണ തിരിച്ച് ബാക്കി എണ്ണയില്‍ തന്നെ ഒഴിച്ചു വയ്ക്കരുത്.

മുളക് പെട്ടെന്ന് ചീഞ്ഞോ ഉണങ്ങിയോ പോകാിതിക്കാന്‍ ഇവയുടെ ഞെട്ടു കളഞ്ഞ് ടിന്നുകളിലിട്ട് വായു കടക്കാതെ അടച്ചു വയ്ക്കുക.

ടിന്നുകളില്‍ ലഭിക്കുന്ന ഭക്ഷണസാധനങ്ങള്‍ ഒരു തവണ തുറന്നു കഴിഞ്ഞാല്‍ അതില്‍ തന്നെ വച്ചു സൂക്ഷിക്കുകയാണ് പലരുടേയും ശീലം.എന്നാല്‍ ഒരു തവണ തുറന്നാല്‍ ഇവ മറ്റൊരു ടിന്നിലാക്കി വായു കടക്കാതെ അടച്ചു സൂക്ഷിക്കണം.

പാലുല്‍പന്നങ്ങള്‍ പലതും പല തരത്തിലാണ് സൂക്ഷിക്കേണ്ടത്. പാല്‍ പായ്ക്കറ്റ് പൊട്ടിച്ചാല്‍ ഇത് തിളപ്പിച്ച് ചൂടു മുഴവനായി ആറിയ ശേഷം ഫ്രിഡ്ജില്‍ സൂക്ഷിക്കാം. ബട്ടറാകട്ടെ, ഗ്ലാസ് ടിന്നിലോ ഫ്രിഡ്ജിലെ ചില്ലറിലോ സൂക്ഷിക്കുക. ചീസ് ഇതിരിക്കുന്ന പ്ലാസ്റ്റിക് കവറില്‍ നിന്നും മാറ്റി വാക്‌സ്ഡ് പേപ്പറില്‍ സൂക്ഷിക്കാം. ഇത് ഫ്രീസറിലോ ചില്ലറിലോ വയ്‌ക്കേണ്ടതില്ല.
 
Other News in this category

 
 




 
Close Window